കൊടുങ്ങല്ലൂർ: സിനിമാ നിർമ്മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) നിര്യാതനായി. ഇന്നലെ പുലർച്ചെ രണ്ടിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ ചേരമാൻ ജുമാ മസ്ജിദിൽ ഖബറടക്കി.
കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടന്നുവരുന്ന ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്, പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളിൽ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു. നാദിർഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉൾപ്പെടെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ‘ആത്മകഥ’,’ചാപ്റ്റേഴ്സ്’, ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമ്മാണ ചുമതല വഹിച്ചു. ഭാര്യ : ഐഷ. മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ.