മലയിൻകീഴ്: അണപ്പാട് മന്നംമെമ്മോറിയൽ എൻ.എസ്.എസ്.കരയോഗം രൂപീകരിച്ചു.ബ്ലോക്ക്നട,കീരിയോട്,താഴമംഗലം,കുഴുമം,മണിയറവിള,ആളിയോട്ടുകോണം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന കരയോഗത്തിന്റെ രൂപീകരണ യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട മേഖലാ കൺവീനർ ഏ.നാരായണൻനായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ്കുമാർ,താലൂക്ക് വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.അഡ്ഹോക്ക് കമ്മിറ്റി കൺവീനറായി മണിയറ പ്രദീപ്കുമാറിനെയും ജോയിന്റ് കൺവീനറായി ജി.വിനോദ്കുമാറിനെയും തിരഞ്ഞെടുത്തു.