udf

വർക്കല: ഇന്ത്യൻ രാഷ്ട്രീയം വലിയഭീഷണിയും വെല്ലുവിളിയും നേരിടുന്ന കാലഘട്ടമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർരവി പറഞ്ഞു. രാജ്യത്തെ ഒന്നായി കാണാൻ കഴിയാതെ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ് ഭരണം നയിക്കുന്നതെന്നും വർഗീയതയ്ക്കെതിരെ പോരാടാനുളള ഏറ്രവും വലിയ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ വർക്കല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ധനപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരകുളം കൃഷ്ണപിളള, വർക്കലകഹാർ, എസ്.പീതാംബരക്കുറുപ്പ്, ബീമാപ്പളളി റഷീദ് തുടങ്ങിയവർ സംസാരിച്ചു. പി.എം.ബഷീർ, അഡ്വ. കെ.ആർ.അനിൽകുമാർ, ഡോ. പി.ചന്ദ്രമോഹനൻ, അഡ്വ. ബി.ഷാലി, അഡ്വ. ജി.പുഷ്പാംഗദൻ, കെ.രഘുനാഥൻ, കരമം സുന്ദരേശൻ, അഡ്വ. അസിംഹുസൈൻ, വർക്കലസജീവ്, പി.കെ.വിദ്യാധരൻ, എ.എ.റവൂഫ് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. എസ്.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.