വിതുര: ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അരുവിക്കര നിയോജകമണ്ഡലത്തിൽ വോ
ട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഇന്നലെ രാവിലെ ചെറിയ കൊണ്ണിയിൽ നിന്നാരംഭിച്ച് രാത്രി വൈകി ആര്യനാട് സമാപിച്ച യാത്രയിൽ ആവേശോജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചക്രപാണിപുരത്ത് വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലെ പ്രമുഖനായിരുന്ന ചക്രപാണിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഉച്ചയ്ക്ക് വിതുര പൊടിയക്കാല ആദിവാസികളുമായി ഉച്ചഭക്ഷണം കഴിച്ചു.
പൊടിയക്കാല ആദിവാസി മേഖലയിലെ ദുരിതങ്ങൾ ആദിവാസികൾ സ്ഥാനാർത്ഥിയോട് വിവരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥി ആദിവാസിമേഖല സന്ദർശിക്കുന്നത്. ഹർഷാരവത്തോടെയാണ് സ്ഥാനാർത്ഥിയെ കുട്ടികളും വൃദ്ധജനങ്ങളും അടങ്ങുന്ന ആദിവാസിസമൂഹം സ്വീകരിച്ചത്. പൊടിയക്കാല ആദിവാസി മേഖലയിലെ ദുരിതങ്ങൾ ആദിവാസികൾ സ്ഥാനാർത്ഥിയോട് വിവരിച്ചു. ആദിവാസികളുടെ ആവലാതിക്ക് പരിഹാരം കാണാൻ താൻ എന്നും കൂടെയുണ്ടാകുമെന്ന് ശോഭസുരേന്ദ്രൻ ഉറപ്പുനൽകി. അരുവിക്കര ഉഴമലയ്ക്കൽ തൊളിക്കോട് വിതുര കുറ്റിച്ചൽ പൂവച്ചൽ ആര്യനാട് പഞ്ചായത്തുകളിലാണ് ശോഭസുരേന്ദ്രൻ പര്യടനം നടത്തിയത്.
സംസ്ഥാനസമിതി അംഗം ബാഹുലേയൻ, മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ബി.ജെ.പി ജില്ലാസെക്രട്ടറി ബാലമുരളി യുവമോർച്ച സംസ്ഥാന സെക്രട്ടറി രാകേന്ദു, മഹിളാമോർച്ച ജില്ല പ്രസിഡൻറ് വലിയശാല ബിന്ദു മണ്ഡലം ഭാരവാഹികളായ ജ്യോതികുമാർ മുളയറ ബൈജു മാങ്കാട് സുകുമാരൻ മഹിള മോർച്ച നേതാക്കളായ ശ്രീജ സുദർശനൻ, പ്രീതാശ്രീകുമാർ ശ്രീകല, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ തള്ളച്ചിറ ഗിരി, വിനോബാജയൻ, ബി,ജെ,പി വിവിധ പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.