കഴക്കൂട്ടം: ബൈക്കിടിച്ച് മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. പള്ളിപ്പുറം മുഴിതിരിയാവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ഷെയ്ക്ക് ഹുസൈൻ (ബാബു , 54) ആണ് മരിച്ചത് . 19ന് രാവിലെ ജോലിക്കുപോകാനായി ഭാര്യയുമൊത്ത് വീടിന് മുൻവശത്തെ ദേശീപാത മുറിച്ച് കടക്കവെ ബൈക്ക് തട്ടി റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബൈക്കിടിക്കാതിരിക്കാൻ ഭാര്യ തള്ളി മാറ്റുന്നതിനിടയിലാണ് ഹുസൈന്റെ ദേഹത്ത് തട്ടിയത്. കഴിഞ്ഞദിവസം രാത്രി മരിച്ചു. നെയ്യാറ്റിൻകര ഫോട്ടോപാർക്കിലായിരുന്നു ജോലി. നേരത്തെ ചെമ്പഴന്തിയിൽ ഡിജിറ്റൽ പാർക്ക് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. ഭാര്യ ഗുലാബ്‌ജാൻ പി.എം.ജിയിൽ കെൽട്രോണിലാണ് ജോലി. മക്കൾ: അബ്ദുൽറഷീദ്(ടെക്നോപാർക്ക്), അബൂബക്കർ(വിദേശം). .