obitury

പാലോട് :കോൺഗ്രസ് നേതാവും നന്ദിയോട് ഗ്രാമപഞ്ചായത്ത് ആലംപാറ വാർഡ് മുൻ അംഗവുമായ ആലംപാറ വലിയവിളാകത്തു വീട്ടിൽ വി . കുസുമകുമാരി (52 ) വൈദ്യുതാഘാതമേറ്റു മരിച്ചു . തിങ്കളാഴ്ച രാത്രി 8 .30 നായിരുന്നു അപകടം. അറ്റകുറ്റ പണി നടക്കുന്ന സ്വന്തം വീടിനുള്ളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കാതെ ഇളകിക്കിടന്ന കേബിളിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ദിയോട് ക്ഷീരോത്പാദക സംഘം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: ചന്ദ്രബാബു . മകൻ: മഹേഷ്