മയാമി : മുൻ ലോക ഒന്നാം നമ്പർ താരങ്ങളുടെ പോരാട്ടത്തിൽ അമേരിക്കയുടെ വീനസ് വില്യംസിനെ വീഴ്ത്തി റൊമേനിയൻ താരം സിമോണ ഹാലെപ്പ് മയാമി ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. 6-3, 6-3 എന്ന സ്കോറിനായിരുന്നു ഹാലെപ്പിന്റെ വിജയം.
പുരുഷ വിഭാഗം സിംഗിൾസിൽ മുൻ ഒന്നാം നമ്പർ താരം റോജർ ഫെഡറർ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ സെർബിൻ താരം ഫിലിപ്പ് ക്രായിനോവിച്ചിനെ 7-5, 6-3 ന് കീഴടക്കിയ ഫെഡറർ ക്വാർട്ടറിൽ ഡാനിൽ മെദ്‌വ ദേവിനെയാണ് നേരിടുന്നത്.