തി​രു​വ​ന​ന്ത​പു​രം​:​ ട്രെയിനിൽ നിന്ന് 25 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ തിരുവനന്തപുരം എക്സൈസ് സി.ഐ അനികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ എക്സൈസ് പരിശോധിച്ചു. കഞ്ചാവ് കേസുകളിൽ പ്രതികളായവരുടെ സാന്നിദ്ധ്യം സ്റ്റേഷനിൽ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നീക്കം. ​

ഇ​ന്ന​ലെ​ ​രാ​ത്രി​ ​11ഓ​ടെ​യാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്രൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​ഷാ​ലി​മാ​ർ​ ​എ​ക്സ് പ്രസ് ട്രെ​യി​നി​ൽ​ ​നി​ന്നും​ ​ഇ​രു​പ​ത്ത​ഞ്ച് ​കി​ലോ​ ​ക​‌​ഞ്ചാ​വ് ​പി​ടി​കൂ​ടി​യ​ത്.​ ​
ട്രെയിനിൽ കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ച എക്സൈസ് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് റിസർവേഷൻ കോച്ചിൽ ഇത് കണ്ടെത്തിയത്. പരിശോധന മനസിലാക്കി പ്രതികൾ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടതായാണ് എക്സൈസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിൽ കഞ്ചാവ് കേസിൽ പ്രതികളായ നിരവധിപേരെ എക്സൈസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതേസമയം മധുരയിൽ നിന്ന് പുനലൂരിലേക്കുള്ള ട്രെയിനിൽ കഞ്ചാവ് കടത്തുന്നതായ വിവരത്തെ തുടർന്ന് കഞ്ചാവ് കേസിൽ പ്രതികളായ രണ്ടുപേരെ ഇന്ന് പെരുങ്കുഴി റെയിൽവേ സ്റ്റേഷനിൽ വച്ച് എക്സൈസ് പിടികൂടിയെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല. ഇവരെയും എക്സൈസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.