'കേരളകൗമുദിയുടെ രാഷ്ട്രീയം"എന്ന ശീർഷകത്തിൽ കേരളകൗമുദി ഒന്നാം പേജിൽ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിന് ഒരായിരം പൂച്ചെണ്ടുകൾ!
1957ൽ കുളത്തൂർ ശ്രീനാരായണ വായനശാലാ മന്ദിരത്തിനു മുന്നിൽ തടിച്ചുകൂടിയിരുന്ന ജനകോടികളെ സാക്ഷി നിറുത്തിക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിൽ അനീതികൾക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് കേരളകൗമുദി പത്രാധിപർ കെ. സുകുമാരൻ ബി.എയുടെ സിംഹഗർജനം സദസിന്റെ ഹർഷാരവത്തിൽ മുൻനിരയിൽ ഇരുന്ന് കേൾക്കാൻ ഭാഗ്യം ലഭിച്ച ഒരു സാധാരണക്കാരനാണ് ഞാൻ. 'ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഇന്നും കേരളകൗമുദി അന്ന് നേർവഴി കാട്ടി തന്ന പാതയിൽക്കൂടി ഞാൻ സഞ്ചരിക്കുന്നവനാണ്. 1957 മുതൽ നാളിതുവരെ ഞാൻ കേരളകൗമുദിയുടെ സ്ഥിരം വരിക്കാരനാണ്!" കേരളത്തിലും ഇന്ത്യയിലുമെന്നല്ല, ലോക മാധ്യമങ്ങൾക്കു മുഴുവനും ഈ മുഖപ്രസംഗം പ്രചോദനം നൽകട്ടെ! എന്ന് ഞാൻ ആശംസിക്കുന്നു.
എസ്. വിശ്വംഭരൻ,
തുണ്ടത്തിൽ, പുല്ലാന്നിവിള,
കാര്യവട്ടം, തിരുവനന്തപുരം.
അഭിമാനം
ശ്രീ. ദീപുരവി കേരളകൗമുദിയുടെ രാഷ്ട്രീയം സത്യസന്ധമായി വ്യക്തമാക്കിയിരിക്കുന്നു. പത്രത്തിന്റെ വരിക്കാർക്ക് തീർച്ചയായും അഭിമാനിക്കാം.
എസ്. അരുണാഗിരി,
പേഴുംതുരുത്ത്. 9400759640.