f

ബാലരാമപുരം: അവധിക്കാല നീന്തൽ പരിശീലനത്തിന് പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ ഒരുങ്ങി. നെയ്യാറ്റിൻകര താലൂക്കിലെ ഹൈടെക് സ്വിമ്മിംഗ് പൂളാണിത്. ഏപ്രിൽ ഒന്നിന് ആദ്യ ബാച്ച് ആരംഭിക്കും. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ദിവസവും വ്യത്യസ്‌ത സമയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ടുമാസത്തേക്ക് 2000 രൂപയാണ് വെക്കേഷൻ പാക്കേജ് ഫീസ്. ഈ വർഷവും നിരവധി വിദ്യാർത്ഥികൾ നീന്തൽ പരിശീലനത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ പറഞ്ഞു. പുതിയ കായിക സംസ്‌കാരം വളർത്താനും പൂങ്കോട് സ്വിമ്മിംഗ് പൂൾ പ്രയോജനപ്പെടുത്തണമെന്ന് പൂങ്കോട് സ്വിമ്മിംഗ് ക്ലബ് ചെയർമാൻ സി.ആർ. സുനു,​ വാർഡ് മെമ്പറും സ്വിമ്മിംഗ് ക്ലബ് കൺവീനറുമായ അംബികാദേവി,​ രക്ഷാധികാരി അനുപമ രവീന്ദ്രൻ,​ സെക്രട്ടറി ബി.വി.സുകേഷ് എന്നിവർ അറിയിച്ചു.