ksspu

അതിയന്നൂർ: കെ.എസ്.എസ്.പി.യു അതിയന്നൂർ ബ്ലോക്കിന്റെ 27ാം വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥൻ നായർ സംഘടനാറിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി രത്നാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ. തുളസീധരൻ വരവുചെലവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി.കെ. മധുസൂദനൻ പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം. രത്നാകരൻ സ്വാഗതവും കോട്ടുകാൽ യൂണിറ്റ് പ്രസിഡന്റ് കെ.എൻ. സതീഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. എസ്. രാധാമണി, വി.പ്രഭാകരപണിക്കർ, ജില്ലാകമ്മിറ്റി അംഗങ്ങളായ ബാബുരാജേന്ദ്രപ്രസാദ്, ടി. രാജമ്മ, കോട്ടുകാൽ പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി കെ. കുമാരപിള്ള (വരണാധികാരി), പി.കെ. തുളസീധരൻ(പ്രസിഡന്റ്), എം. രാജേന്ദ്രൻ, എസ്. രാധാമണി(വൈസ് പ്രസിഡന്റ്)എം. രത്നാകരൻ(സെക്രട്ടറി), വി. പ്രഭാകരപ്പണിക്കർ, എസ്.ജെ. താർസിസ്(ജോ.സെക്രട്ടറി) പി.എസ്. അശോക്കുമാർ(ട്രഷർ), കെ. ബാബുരാജേന്ദ്രപ്രസാദ്, ടി. രാജമ്മ (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.