kikma

കാട്ടാക്കട: നെയ്യാർഡാം കിക്മാ കോളേജിലെ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദന യോഗം കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. സതീശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോറം കോ ഓർഡിനേറ്റർ ടി.എം. സരിതാ റാണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ എച്ച്.ഒ.ഡിമാരായ എസ്.ബി. ആർച്ച(കോമേഴ്സ്), ബി. ബിനീഷ്(കമ്പ്യൂട്ടർ സയൻസ്), യു. രമ്യ(ഇംഗ്ലീഷ്), ലൈബ്രേറിയൻ ഷീജ, അസിസ്റ്റന്റ് പ്രൊഫസർമ്മാരായ ശ്രീജിത്ത്, ബി.എസ്. അഖില, രാധാദേവി, രാജി, സന്ധ്യ. എസ്.നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും പ്രിൻസിപ്പൽ നിർവഹിച്ചു.