euro-
euro

റോം : യൂറോ കപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിന്റെ ജി ഗ്രൂപ്പ് മത്സരത്തിൽ ഗോളുകളിൽ ആറാടി ഇറ്റലി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ലിച്ചൻസ്റ്റീനിനെ തരിപ്പണമാക്കുകയായിരുന്നു ഇറ്റലി. രണ്ട് ഗോളുകൾ നേടിയ ഫാബിയോ കാഗ്ളിയേറെല്ലയും ഓരോ ഗാൾ വീതം നേടിയ സ്റ്റെഫാനോ സെൻസി മാർക്കോ പെറാട്ടി, മോയ്സ്‌കീൻ, ലിയനാർഡോ പാവോലെറ്റിയും ചേർന്നാണ് ഇറ്റലിക്ക് വൻ വിജയം സമ്മാനിച്ചത്.

മറ്റൊരു മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാൾട്ടയെ കീഴടക്കി. 31, 73 മിനിട്ടുകളിലായി അതവാരോ മൊറാട്ടയാണ് സ്പെയിനിന്റെ രണ്ടു ഗോളുകളും നേടിയത്.

യോഗ്യതാ റൗണ്ടിലെ സ്പെയിനിന്റെയും ഇറ്റലിയുടെയും രണ്ടാം ജയമാണിത്. കഴിഞ്ഞ ദിവസം സ്പെയിൻ 2-1 ന് നോർവേയെയും ഇറ്റലി 2-0ത്തിന് ഫിൻലാൻഡിനെയും തോൽപ്പിച്ചിരുന്നു.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ നോർവേ സ്വീഡനുമായും ഡെൻമാർക്ക് സ്വിറ്റ്സർലൻഡുമായും 3-3 ഇന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. ഗ്രീസ് 2-2 ന് ബോസ്നിയയോട് സമനില വഴങ്ങി.

# 36

വയസുകാരനായ ഫാബിയോ ക്വാഗ്ളിയേറല്ല ഇറ്റലിക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡിന് അർഹനായി. 2008ൽ ക്രിസ്റ്റ്യൻ പനൂച്ചി 35-ാം വയസിൽ കുറിച്ച റെക്കാഡാണ് ക്വാഗ്ളിയേറല്ല മറികടന്നത്.

മത്സരഫലങ്ങൾ

ഇറ്റലി 6 - ലിച്ചെൻസ്റ്റീൻ 0

സ്പെയിൻ 2 - മാൾട്ട 0

ഗ്രീസ് 2 - ബേസ്നിയ 2

ഡെൻമാർക്ക് 3 - സ്വിറ്റ്സർലൻഡ് 3

നോർവേ 3 - സ്വീഡൻ 3

അയർലൻഡ് 1- ജോർജിയം 0