തിരുവനന്തപുരം : ട്രഷറി നിയന്ത്രണത്തിൽ നിന്നു റേഷൻ വ്യാപാരികളെ ഒഴിവാക്കുകയും ഡിസംബർ , ജനുവരി മാസത്തെ വേതന കുടിശിക നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല റേഷൻ കട അടയ്ക്കൽ സമരം പിൻവലിക്കാൻ ആൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ഉദ്‌ഘാടനം ചെയ്തു .