താവോ യുവാൻ : ഇന്ത്യയുടെ മനു ഭാക്കർ - സൗരഭ് ചൗധരി സഖ്യം തായ്‌പേയ്‌യിൽ നടക്കുന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ലോക റെക്കാഡോടെ സ്വർണം നേടി. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലെ ക്വാളിഫിക്കേഷൻ റൗണ്ടിലാണ് ഇന്ത്യൻ സഖ്യം റെക്കാഡ്കുറിച്ചത്.
17 കാരിയായ മനുവും 16 കാരനായ സൗരഭും ചേർന്ന് 784 പോയിന്റാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നേടിയത്. അഞ്ചു ദിവസം മുമ്പ് റഷ്യൻ താരങ്ങൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്ഥാപിച്ച റൊക്കഡാണ് ഇന്ത്യൻ താരങ്ങൾ തകർത്തത്. ഒരുമാസം മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ മനു - സൗരഭ് സഖ്യം സ്വർണം നേടിയിരുന്നു.