nurses

ലണ്ടൻ: പ്രസവവാർഡിൽ ജോലിചെയ്യുന്ന ആ ഒമ്പതുപേർക്കും എല്ലാകാര്യത്തിലും ഐക്യതയുണ്ട്. ഇൗ ഐക്യത അവർ ഗർഭകാര്യത്തിലും കാണിച്ചു. അവരെല്ലാം ഗർഭിണികളാണ്. ഏതാണ്ട് ഒരേസമയത്തുതന്നെ പ്രസവവും നടക്കും. പോർട്ട് ലാൻഡിലെ മെയ്ൻ മെഡിക്കൽ സെന്ററിലെ ജീവനക്കാണ് ഇവർ. സന്തോഷം സഹിക്കവയ്യാതെ ആശുപത്രി അധികൃതരാണ് വലിയ വറയുമായി നിൽക്കുന്ന നഴ്സുമാരുടെ ചിത്രമുൾപ്പെടെ വിവരം സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്.

അത്ഭുകരമായ സംഭവം എന്നാണ് ആശുപത്രി അധികൃതരുടെ വിശേഷണം. ഒാരോപ്രസവവും ആഘോഷമാക്കാനാണ് അവരുടെ തീരുമാനം. ഒമ്പതുപേരും കഠിനമായ ജോലികൾ ഒന്നും ചെയ്യേണ്ടെന്ന സ്പെഷ്യൽ പരിഗണനയും ആശുപത്രിക്കാർ നകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നാണ് നഴ്സുമാർ പറയുന്നത്.

ഗർഭവാർത്ത സോഷ്യൽ മീഡിൽ എറ്റെടുത്തതോടെ ഇത്രയും നഴ്സുമാർ ഒരുമിച്ച് പ്രസവത്തിന് പോയാൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റില്ലേ എന്ന സംശയമുന്നയിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട് . എന്നാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും ആ പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികൾ തങ്ങളുടെ കൈയിലുണ്ടെന്നാണ് അവർ പറയുന്നത്.

എൺപതുനഴ്സുമാരാണ് ഇൗ ആശുപത്രിയിൽ പ്രസവവാർഡിൽ മാത്രം ജോലിചെയ്യുന്നത്.ഒരേസമയം ഗർഭിണികളായതിന്റെ ട്രിക്കാണ് ഞരമ്പുരോഗികളായ ചിലർക്ക് അറിയേണ്ടത്. അവർക്കാവശ്യമായി വിവരങ്ങൾ നൽകാനും അധികൃതർ മടികാണിച്ചിട്ടില്ല.