കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവ പ്രതിഷ്ഠ നടത്തിയ കോലത്തുകര മഹാദേവ ക്ഷേത്രത്തിലെ 126-ാമത് തിരുവാതിര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഏപ്രിൽ 1ന് ആരംഭിക്കും. ഭരണസമിതി അംഗം വി. വിശ്വരാജന്റെ നേതൃത്വത്തിൽ രാവിലെ 7 ന് കോലത്തുകര ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര സമാജം പ്രസിഡന്റ് എൻ.തുളസീധരൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര ഗുരുദേവ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലം, ഗുരു പ്രതിഷ്ഠ നടത്തിയിട്ടുള്ള വിവിധ ക്ഷേത്രങ്ങളും സ്ഥലങ്ങളും സന്ദർശിച്ച് ഉച്ചയ്ക്ക് ശിവഗിരിയിലെത്തിച്ചേരും. മഹോത്സവത്തിന് ക്ഷേത്ര മൈതാനത്ത് ഉയർത്താനുള്ള ധർമ്മ പതാക മഹാസമാധിയിൽവച്ച് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയിൽ നിന്ന് ഘോഷയാത്ര ക്യാപ്ടൻ ഏറ്റുവാങ്ങും. വൈകിട്ട് 5.30 ന് വിളംബര ഘോഷയാത്ര കുളത്തൂർ മുക്കോലയ്ക്കൽ ജഗ്‌ഷനിൽ എത്തിച്ചേരും. തുടർന്ന് വാദ്യഘോഷങ്ങളോടെയും താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെയും ക്ഷേത്ര സന്നിധിയിലെത്തും. ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബുവിന് ധർമ്മ പതാക കൈമാറുന്നതോടെ വിളംബര ഘോഷയാത്രയ്ക്ക് സമാപനമാകും.

കോലത്തുകര സാംസ്കാരിക സമ്മേളനം

4ന് രാത്രി 7മണിക്ക് നടക്കുന്ന 8-ാമത് കോലത്തുകര സാംസ്കാരിക സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗിരീഷ് പുലിയൂർ, എസ്. രാജു, ജി.ആർ. അനിൽ, വിനോദ് വെെശാഖി, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വെെക്കം ശശി, എം. അനിൽകുമാർ, അപർണ, ആവണി പി. രവി, ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. 9ന് വെെകിട്ട് 5.30 മുതൽ അലീന ബാലുവിന്റെ നേതൃത്വത്തിൽ സംഗീതക്കച്ചേരി. 10ന് വെെകിട്ട് 5.40നും 6.28നും ഇടയിൽ അലങ്കാര ഗോപുര സമർപ്പണം. ചടങ്ങിൽ സ്വാമി പ്രകാശാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശുഭാംഗാനന്ദ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ഗോകുലം ഗോപാലൻ, പുന്നല ശ്രീകുമാർ, മേയർ വി.കെ. പ്രശാന്ത്, ജി.എസ്. പ്രദീപ്, മേടയിൽ വിക്രമൻ, അരുൺ .കെ.എസ്, ആറ്റിപ്ര ജി. സദാനന്ദൻ, കുളത്തൂർ ആർ. ജയൻ, ഷർമ്മദ് .എം.എസ്, ബെന്നി .പി.വി തുടങ്ങിയവർ സന്നിഹിതരായിരിക്കും. വെെകിട്ട് 6.30ന് ക്ഷേത്രത്തിന്റെയും ഗദ്യ പ്രാർത്ഥനയുടെയും ശതോത്തര രജത ജൂബിലി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഗോകുലം ഗോപാലൻ, പുന്നല ശ്രീകുമാർ, മേയർ വി.കെ. പ്രശാന്ത്, ജി.എസ്. പ്രദീപ്, മേടയിൽ വിക്രമൻ, അരുൺ .കെ.എസ്, ആറ്റിപ്ര ജി. സദാനന്ദൻ, കുളത്തൂർ ആർ. ജയൻ, ഷർമ്മദ് എം.എസ്, ബെന്നി .പി.വി, ശ്യാം മോഹൻ, എൻ. തുളസീധരൻ എന്നിവർ സംസാരിക്കും.