morphing

മുംബയ്: മോർഫുചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ കൗമാരക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദ് സ്വദേശിയായ ജനം പോവാളാണ് പിടിയിലായത്. ഇരുനൂറിലേറെ പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

ഒരു പെൺകുട്ടിയുടെ പരാതിയെത്തുർടന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്ലസ് ടു കഴിഞ്ഞ് പഠനം അവനസാനിപ്പിച്ചെങ്കിലും ഇൻഫർമേഷൻ ടെക്നോളജിയിൽ ജനത്തിന് അപാരമായ കഴിവുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൺലോഡ് ചെയ്യുകയാണ് ആദ്യപടി. പിന്നീട് അതിവിദഗ്ധമായി ഇൗ ചിത്രങ്ങൾ മോർഫുചെയ്യും.

മോർഫുചെയ്ത ചിത്രങ്ങൾ പെൺകുട്ടികളുടെ മൊബൈലിലേക്ക് അയച്ചുകൊടുത്തശേഷം അശ്ലീല വീഡിയോ ചാറ്റിന് നിർബന്ധിക്കും. ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിമുഴക്കും. മാനക്കേടുഭയന്ന് ഒട്ടുമിക്കവരും ഇയാളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കും.

ജനത്തിന്റെ മൊബൈൽഫോൺ പരിശോധിച്ച പൊലീസ് നിരവധി പെൺകുട്ടികളുടെ ഫോൺനമ്പരും മോർഫുചെയ്ത ചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റുവിവരം പുറത്തുവന്നതോടെ കൂടുതപേർ പരാതികളുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്.