sambath

വിതുര: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ. സമ്പത്ത് അരുവിക്കര നിയോജകമണ്ഡലത്തിലെ സ്വീകരണ പരിപാടിക്ക് ഇന്നലെ വിതുരയിൽ തുടക്കം കുറിച്ചു. കല്ലാറിൽ നിന്നും രാവിലെ ആരംഭിച്ച സ്വീകരണപരിപാടി രാത്രിയിൽ ആര്യനാട് തോളൂരിൽ സമാപിച്ചു. വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, പറണ്ടോട് മേഖലകളിലാണ് ഇന്നലെ പര്യടനം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച സ്വീകരണങ്ങളാണ് ലഭിക്കുന്നതെന്നും വൻ വിജയം നേടുമെന്നും സമ്പത്ത് പറഞ്ഞു. ഇന്ന് അരുവിക്കര നിയോജകമണ്ഡലത്തിൽ സ്വീകരണപരിപാടികൾ പൂർത്തിയാകും.