ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വേനൽ ചൂടിനെ അതിജീവിച്ച് തിരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുക്കുന്നു.ഇന്നലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ നിറഞ്ഞു നിന്നപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി മണ്ഡലത്തിന് പുറത്തായിരുന്നു.എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ.സമ്പത്ത് തന്റെ ആദ്യ ഘട്ട വാഹനപര്യടനത്തിന്റെ ആറാം ദിവസമായ ഇന്നലെ അരുവിക്കര മണ്ഡലത്തിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. രാവിലെ 9 ഓടെ വിതുര പഞ്ചായത്തിലെ കല്ലാറിൽ നിന്നാരംഭിച്ച പര്യടനം ആനപ്പാറ, അടിപ്പറമ്പ്, മരുതാമല, തേവിയോട്, കെ.പി.എം.എസ്, ചന്തമുക്ക്, ശിവൻകോവിൽ, കൊപ്പം, പട്ടൻകുളിച്ചപ്പാറ, മാങ്കാല മേമല, പടിപ്പോട്ടുപാറ, ചേന്നൻപാറ, മലയടി, പുളിമൂട്, മാങ്കാട്, ചായം ചെറ്റച്ചൽ, മരുതുമൂട്, കുളമാൻകോട്, പരപ്പാറയിൽ, പുളിച്ചാമല, നാഗര, തുരുത്തി, തേവമ്പാറ, തൊളിക്കോട്, പനയ്‌ക്കോട്, വിനോബാനികേതൻ പറണ്ടോട്, മീനാങ്കൽ, പുറുത്തിപ്പാറ, മുള്ളംകല്ല്, ഐത്തി, വലിയാകലുങ്ക്, പോങ്ങോട്, മരങ്ങാട്ട്, മങ്ങാട്ടുപ്പാറ, കുര്യാത്തി, കാഞ്ഞിരംപാറ, പുരുത്തിക്കുഴി, ചാരുമൂട്, കുഴിവിള, പുതുക്കുളങ്ങര, മഞ്ചംമൂല ചക്രപാണിപുരം, കുളപ്പട പുളിമൂട്, കൂന്താണി തോളൂർ എന്നിവിടങ്ങളിലെത്തി വോട്ടർമാരെ കണ്ടു. ഇന്ന് കാട്ടാക്കട മണ്ഡലത്തിലാണ് പര്യടനം.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് ഇന്നലെ പ്രധാന ജംഗ്ഷനുകളിലും, മാർക്കറ്റ് ഉൾപ്പെടെ ജനത്തിരക്കുള്ള സ്ഥലങ്ങളിലുമെത്തി വോട്ട് തേടി. രാവിലെ 8ന് വക്കം പഞ്ചായത്തിൽ നിന്നാരംഭിച്ച് കടയ്ക്കാവൂർ, കിഴുവിലം, എൻ.ഇ.എസ് ബ്ലോക്ക്, കൂന്തള്ളൂർ, മുദാക്കൽ, അയിലം, വാളക്കാട് തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ട് തേടി. കോടതിയിലുണ്ടായിരുന്ന കേസിൽ ജാമ്യം നേടുന്നതിനും സമയം കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം കാട്ടാക്കട, ഉഴമലയ്ക്കൽ, തൊളിക്കോട്, വിതുര എന്നിവിടങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുത്തു.എൻ.ഡി.എ സ്ഥാനാർത്ഥി ഇന്നലെ പ്രചാരണരംഗത്തിറങ്ങിയില്ല. പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടി മണ്ഡലത്തിന് പുറത്ത് പോയതിനാലാണ് സ്ഥാനാർത്ഥി എത്താതിരുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.