thushar
തുഷാർവെളളാപ്പളളി ശിവഗിരി മഹാസമാധിയിൽ പ്രണാമർപ്പിക്കുന്നു.

വർക്കല: എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് തുടങ്ങിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെയെല്ലാം പിന്തുണയോടെയാണ് ലോക്‌സഭയിലേക്കു മത്സരിക്കുന്നതെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ ക്രിസ്ത്യൻ,​ മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയും തനിക്കുണ്ടെന്ന് തുഷാർ പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ജനറൽ സെക്രട്ടറിയോടാണ് അക്കാര്യം ചോദിക്കേണ്ടതെന്ന് തുഷാർ പ്രതികരിച്ചു.

ശിവഗിരി മഹാസമാധിയിൽ പ്രണാമമർപ്പിച്ച ശേഷം തുഷാർ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി അഡ്വ. സിനിൽ മുണ്ടപ്പള്ളി, അജി .എസ്.ആർ.എം, ആലുവിള അജിത്ത്, കെ. സോമശേഖരൻ, വേണുകാരണവർ, രാജേഷ് ഇടവക്കോട്, ഗീതാമധു, സന്ദീപ് പച്ചയിൽ, ഉപേന്ദ്രൻ കോൺട്രാക്ടർ, ശ്രീകുമാർ പെരുങ്ങുഴി, ഡി. പ്രേംരാജ്, കല്ലമ്പലം നകുലൻ, അനൂപ് വെന്നികോട്, സജി .എസ്.ആർ.എം, അനീഷ് കിളിമാനൂർ, സുനിൽ പ്ലാവഴികം, ശിവകുമാർ, ബോബി വർക്കല, പ്ലാവഴികം പ്രസാദ് തുടങ്ങിയവർ അനുഗമിച്ചു.