പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 2 മുതൽ 5 വരെ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാകേന്ദ്രം
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സെപ്തംബർ 2018 സെഷൻ പാർട്ട് ഒന്നും രും (ആന്വൽ) ബി.കോം സപ്ലിമെന്ററി പരീക്ഷയ്ക്ക് (പ്രൈവറ്റ്) മാർ ഇവാനിയോസ് കോളേജ് സെന്ററായി അപേക്ഷിച്ചവർ മഹാത്മാഗാന്ധി കോളേജ്, പരുത്തിപ്പാറ തിരുവനന്തപുരം സെന്ററിലും ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം സെന്ററായി അപേക്ഷിച്ചവർ ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കൊല്ലം സെന്ററിലും പരീക്ഷ എഴുതണം.
ടൈംടേബിൾ
യുവജനോത്സവം പ്രമാണിച്ച് മാർച്ച് 25 മുതൽ 29 വരെ മാറ്റി വെച്ച പരീക്ഷകളുടെ പുനഃക്രമീകരിച്ച പരീക്ഷാതീയതികൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് 25 ന് നടത്താനിരുന്ന രണ്ടാം വർഷ ബി.ഫാം (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഏപ്രിൽ 17 ന് നടത്തും.
മാർച്ച് 29 ന് നടത്താനിരുന്ന ഒന്നാം വർഷ ബി.കോം/ബി.എ അഫ്സൽ - ഉൽ - ഉലമ (ആന്വൽ സ്കീം - പാർട്ട് I - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഏപ്രിൽ 2 നും അവസാന വർഷ ബി.ഫാം (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഏപ്രിൽ 16 നും നടത്തും.
മാർച്ച് 25 മുതൽ 29 വരെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ എം.എഡ് ഡിഗ്രി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം/ഫുൾ ടൈം), മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) 2008 സ്കീം - അഡീഷണൽ/മേഴ്സി ചാൻസ്, മാർച്ച് 2019 മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. കോളേജ് ഒഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്നു.
ഏപ്രിൽ 8 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി ജ്യോഗ്രഫി (മേഴ്സി ചാൻസ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ 2, 3 തീയതികളിൽ നടക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ഓൺലൈൻ പരീക്ഷ (റഗുലർ/സപ്ലിമെന്ററി - 2015 സ്കീം) ന്റെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം വർഷ എം.ബി.ബി.എസ്, പാർട്ട് - II (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 17 വരെ അപേക്ഷിക്കാം.
ക്ലാസ് ഇല്ല
വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യവട്ടം കാമ്പസിൽ നടത്തിവരുന്ന എല്ലാ ക്ലാസുകളും 30, 31 തീയതികളിൽ ഉണ്ടായിരിക്കില്ല. മറ്റ് കേന്ദ്രങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.
പിഎച്ച്.ഡി നൽകി
രശ്മി ജി നായർ (ഫിസിക്സ്), ബോസ്കോ ലോറൻസ്, രാഗേഷ് ആർ. നായർ (ബോട്ടണി), വിനോദ് പി, മീര ഡി, രജിത ബി.ടി (സുവോളജി), പ്രശാന്ത് നാരായൺ (ബയോടെക്നോളജി), മസൂദ് മഹ്ദിസാദേഹ്, ജിഷ പി.ആർ, എയ്ഞ്ചൽ തോമസ് (സൈക്കോളജി), ശ്രീലക്ഷ്മി പിളള ജി (സിവിൽ എൻജിനിയറിംഗ്), കീർത്തി എ.ടി (എൻവയൺമെന്റൽ സയൻസസ്), മിനി വി (മലയാളം), സ്മിത പാവിയാനോസ് (ഇക്കണോമിക്സ്), ഷീബ എ, ഹിമ പി.എം (എഡ്യൂക്കേഷൻ), പ്രിജി എൽ.പി (കൊമേഴ്സ്), ഡോ.ജയൻ എസ് (മെഡിസിൻ), സുമ എം.എസ് (ഹിന്ദി), സുവർണ.എം (ലിംഗ്വിസ്റ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.