gokm

വെഞ്ഞാറമൂട്: ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം കോളേജ് ഹാളിൽ സംഘടിപ്പിച്ച "ഗോകുലം പെഡികോൺ 2019 " ന്റെ ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.കെ. മനോജൻ, ഡീൻ ഡോ. ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ. ദയാനന്ദ ബാബു, ഡോ. ലതിക കൈലാസ്, ഡോ. പി.എം.സി. നായർ, ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദർ, തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ശോഭ കുമാർ തുടങ്ങിയവർ പങ്കെടുത്തു.