കല്ലറ: വാമനപുരം അസംബ്ലി മണ്ഡലം മഹിളാ മോർച്ച കൺവൻഷൻ സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. കല്ലറ എ.ആർ.എസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ദിരാ ചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. മലയിൻകീഴ് രാധാകൃഷ്ണൻ, ഇന്ദു വലിയ ശാല, സുക്ഷമ്മ, ജയശ്രീ സൈഗർ, ഗീതാ കുറ്റിമൂട്, നെല്ലനാട് ശശി. ബി.ജെ.പി ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. കല്ലറ ജംഗ്ഷനിൽ റോഡ് ഷോ നടത്തിയ ശേഷമാണ് സുരേഷ് ഗോപി ഉദ്ഘാടന വേദിയിലേയ്ക്കെത്തിയത്.