andre-russel-ipl
andre russel ipl

*ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയിക്കാൻ വഴിയൊരുക്കിയത് കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ്.

* സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 19 പന്തിൽ 49 റൺസടിച്ചാണ് റസൽ 181 റൺസ് ചേസ് ചെയ്ത് വിജയിക്കാൻ ടീമിനെ സഹായിച്ചത്.

* പഞ്ചാബിനെതിരെ 14.3 ഓവറിൽ 146/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ 218/4ലെത്തിച്ചതും റസൽ തന്നെ.

* 17 പന്തുകളിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സുകളുമടക്കം 48 റൺസടിച്ച് റസൽ നടത്തിയ വെടിക്കെട്ടാണ് മത്സരത്തിന്റെ ഗതിമാറ്റിയത്.

* മറുപടിക്കിറങ്ങിയ പഞ്ചാബ് മായാങ്ക ആൻവാൾ (58), ഡേവിഡ് മില്ലർ (59 നോട്ടൗട്ട്), മൻദീപ് സിംഗ് (നോട്ടൗട്ട്) എന്നിവരുടെ മികവിൽ 190/4 എന്ന സ്കോറിൽ വരെയെത്തിയിരുന്നു.

28 റൺസിനായിരുന്നു തോൽവി.

* രണ്ട് മത്സരങ്ങളിലും നിതീഷ് റാണ (68,63), റോബിൻ ഉത്തപ്പ (35,67) എന്നിവരും കൊൽക്കത്ത ബാറ്റിംഗിൽ തിളങ്ങിയെങ്കിലും മാൻ ഒഫ് ദ മാച്ച് പുരസ്കാരം കൊണ്ടുപോയത് റസലാണ്.

* പഞ്ചാബിനെതിരെ ബൗളിംഗിലും റസൽ തിളങ്ങി. മൂന്നോവറിൽ 21 റൺസ് വഴങ്ങിയ റസലാണ് പഞ്ചാബിന്റെ കുന്തമുനകളായ ക്രിസ്ഗെയ്‌ലിനെയും (20), സർഫോസ്ഖാനെയും (13) പുറത്താക്കിയത്.

പോയിന്റ് നില

(കളി, ജയം, തോൽവി, സമനില, പോയിന്റ് എന്ന ക്രമത്തിൽ)

കൊൽക്കത്ത 2-2-0-0-4

ചെന്നൈ 2-2-0-0-4

ഡൽഹി 2-1-1-0-2

പഞ്ചാബ് 2-1-1-0-2

ഹൈദരാബാദ് 1-0-1-0-0

ബാംഗ്ളൂർ 1-0-1-0-0

രാജസ്ഥാൻ 1-0-1-0-0

മുംബയ് 1-0-1-0-0

ഇന്നത്തെ മത്സരം

ഹൈദരാബാദ് സൺറൈസേഴ്സ്

Vs

രാജസ്ഥാൻ റോയൽസ്

രാത്രി 8 മുതൽ

മിൽനെയ്ക്ക് പകരം ജോസഫ്

മുംബയ് : പരിക്കുമൂലം ടീമിന് പുറത്തായ കിവീസ് പേസർ ആദം മിൽനെയ്ക്ക് പകരം മുംബയ് ഇന്ത്യൻസ് വെസ്റ്റ ഇൻഡീസ് പേസർ അൻസാരി ജോസഫിനെ സ്വന്തമാക്കി. ഈ സീസണിൽ ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പാണ് മിൽനെയ്ക്ക് ഉപ്പൂറ്റിയിലെ പരിക്കുകാരണം നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്.

ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായി അറിയപ്പെടുന്ന ചേതേശ്വർ പുജാരയെയും ഇശാന്ത് ശർമ്മയെയും ഐ.പി.എല്ലിൽ കളിപ്പിക്കേണ്ടതാണ്. അവരുടെ പരിചയസമ്പത്ത് ട്വന്റി-20യിലും ഗുണം ചെയ്യും. ഇശാന്തിന് ഡൽഹി ക്യാപിറ്റൽസിൽ അവസരം കിട്ടിയതിൽ ആശ്വാസം.

-അനിൽ കുംബ്ളെ