കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മൂന്നാം ഏകദിനത്തിലും വിജയിച്ച ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം അഞ്ച് മത്സര പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. 2015ലെ ലോകകപ്പ് ജേതാക്കളായിരുന്ന ആസ്ട്രേലിയ തുടർച്ചയായി നേടുന്ന രണ്ടാമത്തെ ഏകദിന പരമ്പരയാണിത്. കഴിഞ്ഞ മാസം ഇന്ത്യയെയാണ് ഏകദിന ട്വന്റി-20 പരമ്പരകളിൽ തോൽപ്പിച്ചത്.
* ആസ്ട്രേലിയയുടെ ഈ പരമ്പര വിജയങ്ങൾ ലോകകപ്പിന് മുമ്പാണെന്നത് പ്രധാനമാണ്. അതിലേറെ പ്രാധാന്യമുള്ളതാണ് അഞ്ച് പരമ്പര തോൽവികൾക്ക് ശേഷമുള്ള ഈ വിജയങ്ങൾ എന്നത്.
*2016/17 സീസണിൽ പാകിസ്ഥാനെ സ്വന്തം മണ്ണിൽ 4-1ന് കീഴടക്കിയത് ശേഷമാണ് അഞ്ച് പരമ്പരകൾ ആസ്ട്രേലിയ ഒന്നൊന്നായി തോറ്റത്.
* ഇതോടെ ലോക ചാമ്പ്യൻമാർ ഐ.സി.സി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ലോകകപ്പ് സാദ്ധ്യതകളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു.
അഞ്ച് തോൽവികൾ
4-1
2016/17 സീസണിലെ പരമ്പരയിൽ ന്യൂസിലൻഡ് ആസ്ട്രേലിയയിലെത്തി വിജയം നേടിയ മാർജിൻ
4-1
2017/18 സീസണിൽ ഇന്ത്യയിലെത്തി അഞ്ച് മത്സര പരമ്പര തോറ്റു.
4-1
2017/18 സീസണിൽ ഇംഗ്ളണ്ട ആസ്ട്രേലിയയിലെത്തി നേടിയ വിജയ മാർജിൻ.
5-0
തൊട്ടുപിന്നാലെ ആസ്ട്രേലിയ ഇംഗ്ളണ്ടിൽ ചെന്ന് ഏറ്റുവാങ്ങിയത് സമ്പൂർണ തോൽവി.
2-1
2018/19 സീസണിൽ ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയിൽ വന്ന് മൂന്ന് ഏകദിനങ്ങളെ പരമ്പരയിൽ വിജയിച്ച മാർജിൻ.
2-1
തുടർന്ന് ഇന്ത്യ ആസ്ട്രേലിയയിൽ വച്ച് പരമ്പര നേടിയ മാർജിൻ
മടങ്ങി വരവിന്റെ വഴി
ഇന്ത്യയുമായി സ്വന്തം വീട്ടിൽ പരമ്പരയിൽ കീഴടങ്ങിയശേഷം ഇന്ത്യയിലേക്ക വന്ന ആസ്ട്രേലിയ ട്വന്റി-20യിലും ഏകദിനത്തിലും പരമ്പര നേടി. അഞ്ച് മത്സര പരമ്പരയിലെ അവസാന മൂന്ന് ഏകദിനങ്ങളിലുമാണ് ആസ്ട്രേലിയ ജയിച്ചത്. തുടർന്ന് യു.എ.ഇ.യിൽ പാകിസ്ഥാനെതിരായ മൂന്ന് ഏകദിനങ്ങളിലും വിജയിച്ചു.
സ്പിത്ത്, വാർണർ
കഴിഞ്ഞ വർഷം ആസ്ട്രേലിയയെ ഏകദിനത്തിൽ പിന്നോട്ടടിച്ചത് സ്റ്റീവൻ സ്മിത്ത്. ഡേവിഡ് വാർണർ എന്നിവരുടെ അസാന്നിദ്ധ്യമാണ്. പന്തുരയ്ക്കലിന് വിലക്കിലായ ഇവർ മാറി നിന്നതോടെ ടീമിന്റെ താളം തെറ്റി. മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ള സീനിയർ ബൗളർമാർക്ക് ഇടയ്ക്കിടെ പരിക്കുമൂലം മാറി നിൽക്കേണ്ടിവന്നതും പ്രശ്നമായി.
ലോകകപ്പിന് മുമ്പ് സ്മിത്തും വാർണറും ആസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. ഇവർ ഇപ്പോൾ ഐ.പി.എല്ലിൽ കളിക്കുകയാണ്.
വിജയശില്പികൾ
ആസ്ട്രേലിയയെ പഴയ ഫോമിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇന്ത്യൻ പര്യടനത്തിലൂടെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത ക്യാപ്ടൻ ആരോൺഫിഞ്ചും ഉസ്മാൻ ഖ്വാജയുമാണ്. ഷോൺമാർഷ്, പീറ്റർ ഹാൻഡ്സ് കോംബ് എന്നിവരും ഫോമിലാണ്.
പാകിസ്ഥാനെതിരെ
ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റ് വിജയം.
രണ്ടാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയം
മൂന്നാം ഏകദിനത്തിൽ 80 റൺസ് വിജയം.