നെയ്യാറ്റിൻകര: കുടിവെള്ളം കിട്ടാതായ മേഘലകളിൽ ഇടതുകര കനാൽ വൃത്തിയാക്കി വെള്ളവും വരുന്നതും കാത്ത് കഴിയുകയാണ് നാട്ടുകാർ. വേനൽ കടുത്തതോടെ നെല്ലിമൂട്, പോങ്ങ്, വെൺപകൽ, മാവിളക്കടവ്, തിരുപുറം, ഉദിയൻകുളങ്ങര, തോപ്പുവിള, ധനുവച്ചപുരം തുടങ്ങിയ മേഘലകളിൽ കുടിവെള്ളം ക്ഷാമം വർദ്ധിച്ചു . സാധാരണ വേനൽ രൂക്ഷമാകുമ്പോൾ നെയ്യാർ ജലസംഭരണിയിൽ നിന്നും ഇടതുകര-വലതുകര കനാൽ വഴി വെള്ളം തുറന്ന് വിട്ട് ജലക്ഷാമം പരിഹരിക്കുകയാണ് പതിവ്. എ ന്നാൽ ഇത്തവണ ഫെബ്രുവരി അവസാന ആഴ്ച ജലം തു റന്നു വിട്ടതൊ ഴിച്ചാൽ പിന്നീട് കനാൽ വഴി വെള്ളം എത്തിയിട്ടില്ല. ഉയർന്ന പ്രദേശങ്ങളെല്ലാം ജലക്ഷാമത്തിന്റെ പിടിയിലായി. ഉ യർന്ന പ്ര ദേശത് തെ കിണറുകളും കുളങ്ങളും പലതും പൂർണമായും വറ് റി. ക നാലു കളിൽ ജലം തുറന്നു വിട്ടാൽ കി ണറുകളിലെ ജലനിരപ്പ് ഉയരുകയും ജ ലക്ഷാമം നിയന്ത്രിക്കപ്പെടുകയും ചെയ്യുമായിരുന്നു.