neyyattinkara

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 1ന് ആരംഭിച്ച് 10 ന് ആറാട്ടോടെ സമാപിക്കും. ഏപ്രിൽ1ന് രാവിലെ 9.30ന് കൊടിയേറ്റ്, 9.30ന് ഓട്ടൻതുള്ളൽ, 10.30ന് ഗീതാമാഹാത്മ്യ സമ്മേളനം. ബ്രഹ്മചാരി ശിവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. കുളത്തൂർ സുകുമാരൻനായർ അദ്ധ്യക്ഷനായിരിക്കും. പി.ഗോപിനാഥൻനായ‌ർ, പി.ആർ.രാധീഷ്, എം. സുകുമാരൻനായർ, ജി.ഗോപകുമാർ, മണികണ്ഠൻനായർ തുടങ്ങിയവർ സംസാരിക്കും. 11.30 ന് ഗീതാപ്രഭാഷണം- പ്രൊഫ.ചെങ്കൽ സുധാകരൻ, രാത്രി 6.30 ന് സംഗീതസദസ്, 8 ന് നൃത്തം. 10ന് കഥകളി. 2ന് രാവിലെ 7 ന് സംഗീതസദസ്, 8.30 ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 2ന് ഗീതാജ്ഞാനയജ്ഞം, വൈകിട്ട് 4ന് സംഗീതസദസ്, 7 ന് നൃത്തം, 8ന് സംഗീതസദസ്,10ന് കഥകളി. 3ന് രാവിലെ 7 ന് വയലിൻ കച്ചേരി. 8.30 ന് ഓട്ടൻതുള്ളൽ, രാത്രി 10ന് കഥകളി. 4ന് രാവിലെ 8ന് സംഗീതാർച്ചന, 9ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4 ന് സംഗീതസദസ്, 7 ന് നൃത്തം, 8ന് സംഗീതസദസ്,10ന് നൃത്തം. 5ന് വൈകിട്ട് 4ന് തിരുവാഭരണ ഘോഷയാത്ര, 4.30ന് ശീതങ്കൻതുള്ളൽ, 8 ന് സംഗീതസദസ്, 10 ന് ബാലെ. 6ന് രാവിലെ 10ന് ഗീതാജ്ഞാനയജ്ഞം, വൈകിട്ട് 4.30ന് സംഗീതഗാനലയം, രാത്രി 8ന് സംഗീതസദസ്, 10ന് ബാലെ. 7ന് രാവിലെ 8.30 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് മ്യൂസിക് മെഗാഷോ, 5.30ന് സംഗീതസദസ്, രാത്രി 7ന് സാംസ്കാരിക സമ്മേളനം. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ. രാധീഷ് അദ്ധ്യക്ഷനായിരിക്കും. ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് എസ്.വി. വേണുഗോപൻ ഉണ്ണികൃഷ്ണൻ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രൻ നൽകും. വയലിൻ വിദ്വാൻ നെയ്യാറ്റിൻകര സുബ്രഹ്മണ്യത്തെ പ്രൊഫ. വി. മധുസൂദനൻനായർ ആദരിക്കും. സിസ്റ്റർ മൈഥിലി, കോട്ടുകാൽ കൃഷ്ണകുമാർ, എം.എസ്. ഫൈസൽഖാൻ, ആവണി ബി. ശ്രീകണ്ഠൻ, ബിജു ബാലകൃഷ്ണൻ, സുമേഷ് കൃഷ്ണൻ, ജി.ഗോപകുമാർ എന്നിവർ അതിഥികളായിരിക്കും. രാത്രി 8ന് പുല്ലാങ്കുഴൽ കച്ചേരി. 8ന് രാവിലെ 7 ന് ഗോപികാഗീതം, 4.30ന് പറയൻതുള്ളൽ, രാത്രി 10 ന് ബാലെ, 9ന് രാവിലെ 7 ന് ഭജന, ഉച്ചയ്ക്ക് 12ന് വേട്ടസദ്യ, വൈകിട്ട് 4ന് കുറത്തിയാട്ടം, 7ന് നൃത്തം, രാത്രി 8ന് വയലിൻ കച്ചേരി, 11ന് പള്ളിവേട്ട, 10ന് രാവിലെ 8.30ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6ന് ആറാട്ട്, രാത്രി 8ന് ഗാനമേള.

ഗീതോപദേശ ഗോപുരം ഇനി പുതിയ വർണത്തിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഗീതോപദേശ ഗോപുര പ്രതിഷ്ഠക്ക് ഇനി പുതിയ വർണം. 1970 കാലത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻവശത്തായി പണിത ഗീതോപദേശ ഗോപുരമാണ് പുതിയ വർണങ്ങളിലുള്ള പെയിന്റടിച്ച് ഇന്ന് ഭക്തജനങ്ങൾക്കായി സമർപ്പിക്കുന്നത്. 1754-56 കാലയളവിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മേൽനോട്ടത്തിലാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റ മുൻവശത്തായി പണിത ഗീതോപദേശ പ്രവേശന ഗോപുരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ ഗോപുരമാണ് ഇപ്പോൾ പുതിയ വർണം പൂശി മനോഹരമാക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് 5ന് ക്ഷേത്ര തന്ത്രി തരണല്ലൂർ സജിഗോവിന്ദൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ഗോപുരം ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നു നൽകുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ. രാധീഷും സെക്രട്ടറി എം. സുകുമാരൻ നായരും അറിയിച്ചു. പെരേപ്പാടൻസ് ജുവലറിയാണ് ഇതിലേക്കാവശ്യമുള്ള പെയിന്റ് സൗജന്യമായി നൽകിയത്. ചുറ്റമ്പലം പഞ്ചവർഗത്തോടെയുള്ള 1001 കൃഷ്ണശിലകളിൽ പുനർനിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ടൂറിസം വകുപ്പ് 2 കോടി രൂപ ചിലവിൽ വികസന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.