ആറ്റിങ്ങൽ: കുട്ടികൾക്ക് സ്വയം പ്രധിരോധം വളർത്തിയെടുക്കുന്നതിനായി എസ്.എസ്.കെയുടെ കീഴിൽ ആറ്റിങ്ങൽ ടൗൺ യു.പി സ്‌കൂളിൽ നടത്തിയ കളരി പരിശീലനം സമാപിച്ചു. 25 മണിക്കൂർ പരിശീലനമാണ് നൽകിയത്. നാൽപ്പത് ദിവസം നീണ്ട പരിശീലന പരിപാടിയുടെ ബി.ആർ.സി തല സമാപന ഉദ്ഘാടനം ബി.പി.ഒ സജി നിർവഹിച്ചു. ബി.ആർ.സി തലത്തിൽ ഏഴ് സ്‌കൂളുകളിലാണ് പരിശീലനം നടന്നത്. കളരിപ്പയറ്റ് കൂടാതെ സൈക്ലിംഗ്, കരാട്ടെ തുടങ്ങി വിവിധ പരിശീലനങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിച്ചിരുന്നു. പി.ടി.എ പ്രസിഡന്റ് ഇയാസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം രാധാകൃഷ്ണൻ വി, സ്റ്റാഫ് സെക്രട്ടറി എസ്. നൗഷാദ് എന്നിവർ സംസാരിച്ചു. വേങ്ങോട് വി.എസ് കളരിസംഘത്തിലെ വി.എസ്. ഷിജിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.