sena

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രശ്‌നബാധിതമെന്നു കണ്ടെത്തിയ മൂവായിരത്തിൽ അധികം ബൂത്തുകളിൽ പോളിംഗ് ദിവസം കേന്ദ്രസേനയെ വിന്യസിക്കും. അതീവപ്രശ്‌ന സാധ്യത കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങൾ.

സന്നാഹം:

ബി-വിഭാഗം ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങൾ. അധികം പൊലീസുമുണ്ടാവും. എല്ലാ ജില്ലകളിലും പ്രശ്‌നബാധിത ബൂത്തുകളുണ്ടെങ്കിലും മാവോയ്സ്റ്റ് സാന്നിദ്ധ്യമുള്ള കാസർകോട്, വയനാട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാവും അതീവ ജാഗ്രത.

ഭീഷണി:

വയനാട്ടിലെ തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുൽപ്പള്ളി, മലപ്പുറത്തെ വഴിക്കടവ്, പോത്തുകൽ, കാളികാവ്, കരുവാരക്കുണ്ട്, കണ്ണൂരിലെ ഇരിട്ടി, ആറളം, പെരിങ്ങോം, പയ്യാവൂർ, ശ്രീകണ്ഠാപുരം, ആലക്കോട്, കുടിയാന്മല, ഉളിക്കൽ, കരിക്കോട്ടക്കരി, കേളകം, കാസർകോട്ടെ ബേഡകം, ആദൂർ, രാജപുരം, ഹോസ്ദുർഗ്, ബദിയടുക്ക, ചിറ്റാരിക്കൽ, പാലക്കാട് ജില്ലയിലെ ഷോളയാർ, അഗളി പൊലീസ് സ്റ്റേഷനുകൾക്കും ഫോറസ്റ്റ് ഓഫീസുകൾക്കും മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനിൽക്കുന്നു.

ആയുധം:

9 എം.എം പിസ്റ്റൾ, ഇൻസാസ് റൈഫിൾ, ഇൻസാസ് ലൈറ്റ് മെഷീൻഗൺ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകൾ, എ.കെ 47, എ.കെ.എം റൈഫിളുകൾ, ഇസ്രായേലി താവൂർ റൈഫിൾ എന്നിവയങ്ങിയ വൻ ആയുധശേഖരം കേന്ദ്രസേനയുടെ ബാരക്കിലുണ്ടാവും. ഉപയോഗിക്കുന്നത് സാഹചര്യം കണക്കിലെടുത്തു മാത്രം.

ഏകോപനം:

കേന്ദ്രസേനയുടെ പ്രവർത്തനങ്ങൾ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്‌ണൻ ഏകോപിപ്പിക്കും.മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ കേന്ദ്രസേനയ്ക്കൊപ്പം കമാൻഡോകൾ, തണ്ടർബോൾട്ട്, ദ്രുതകർമ്മസേന എന്നിവയും രംഗത്തുണ്ടാവും.

സുരക്ഷാ ചെലവ്

100 കോടി