1

വിഴിഞ്ഞം: മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ് യുവാവ് മരിച്ചു.വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വീട്ടിൽ ബാബു (ബെന്നി ) - ശാന്ത ദമ്പതികളുടെ ഏകമകൻ ശരത് ബാബു (19) ആണ് മരിച്ചത്.പുല്ലാന്നി മുക്കിലെ ടൈൽസ് കടയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകവെ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽവച്ച് എതിരെ വന്ന ബൈക്കുമായി ശരത്തിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരുക്കേറ്റ ശരത്തിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലോടെ മരിച്ചു . എതിരെവന്ന ബൈക്കിലെ യാത്രികരായ തെറ്റിവിള കല്ലുവിള സ്വദേശി രാജേഷ് (35), വെങ്ങാനൂർ നെല്ലിവിള സ്വദേശി രാജശേഖരൻ (47) എന്നിവർക്കും സാരമായ പരുക്കുണ്ട്. ചികിത്സയിലാണിവർ .

ഫോട്ടോ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ശരത് ബാബു.