വെള്ളറട: 'വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധി' എന്ന സന്ദേശവുമായി 62-ാമത് കുരിശുമല തീർത്ഥാടനത്തിന് ഇന്ന് കൊടിയേറും. ഒന്നാം ഘട്ടം ഇന്നു തുടങ്ങി 7ന് സമാപിക്കും. രണ്ടാം ഘട്ടം 18, 19 തിയതികളിലായി നടക്കും. ഇന്ന് രാവിലെ 9ന് സംഗമവേദിയിൽ പിയാത്തവന്ദനം, സംഗീതജപമാല, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നൊവേന, ബൈബിൾ പാരായണം എന്നിവ നടക്കും. 10ന് തീർത്ഥാടന പതാകപ്രയാണവും ഇരുചക്രവാഹനറാലിയും നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ നിന്നു കുരിശുമലയിലേക്ക് തിരിക്കും.12ന് തീർത്ഥാടന പതാക പ്രയാണവും ഇരുചക്രവാഹന റാലിയും കുരിശുമലയിലേക്ക് കടയാലുമൂട് തിരുഹൃദയ ദേവാലയത്തിൽ നിന്നു ആരംഭിക്കും. 12.30ന് ക്രിസ്തീയ ഭക്തിഗാനമേള, ഉച്ചയ്ക്ക് 2ന് വെള്ളറടയിൽ നിന്നു കുരിശുമലയിലേക്ക് സാംസ്കാരിക ഘോഷയാത്രയും നവയുവത പ്രയാണവും. 3ന് തീർത്ഥാടന പതാക പ്രയാണം ആനപ്പാറ ഫാത്തിമ മാതാ കുരിശടയിൽ നിന്നും സംഗമവേദിയിൽ എത്തി നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൽസന്റ് സാമുവേൽ പതാക ഉയർത്തുന്നതോടുകൂടി തീർത്ഥാടനത്തിന് തുടക്കമാകും.4.30ന് കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. തുടർന്ന് 5.30ന് നെറുകയിൽ പതാകയുയർത്തൽ, 6ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഡോ. മാർ തോമസ് തറയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാരംഭ പൊന്തിപ്പിക്കൽ ദിവ്യബലി നടക്കും. 6.30ന് തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഡോ. വിൽസന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാട് പുരാവസ്തു വകുപ്പ് മന്ത്രി പാണ്ഡ്യരാജൻ മുഖ്യ സന്ദേശം നൽകും. ഡോ. വിൽസന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകും. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, വി.എസ്. ശിവകുമാർ, വിൽസന്റ്, ഐ.വി. സതീഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളറട ഗ്രാമപഞ്ചായത് പ്രസിഡന്റ് ശോഭകുമാരി, ജില്ലാപഞ്ചായത്ത് അംഗം വിചിത്ര, അൻസജിതാറസൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജോൺ തങ്കം, ജെയിൻ അൻസിൻ ഫ്രാൻസിസ്, അഡ്വ. രാജു, രാജൻ ശശിധരൻ, ഡി.കെ. ശശി തുടങ്ങിയവർ സംസാരിക്കും. തീർത്ഥാടന കമ്മിറ്റി ജനറൽ കോ ഓർഡിനേറ്റർ ടി.ജി. രാജേന്ദ്രൻ സ്വാഗതവും ഷിബു നന്ദിയും പറയും. രാത്രി 8.30ന് യുവജന വർഷ സമാപന ആഘോഷം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. വിൽസന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകും. തുടർന്ന് ക്രിസ്ത്യൻ ഡിവോഷണൽ മെഗാഷോ യുവതയുടെ ആത്മീയ ആഘോഷം.