img

വർക്കല: പരീക്ഷയ്‌ക്ക് പോകുന്നതിനിടെ സ്‌കൂൾ വിദ്യാർത്ഥിനിക്ക് സൂര്യാഘാതത്തിൽ പൊള്ളലേറ്റു. വർക്കല രഘുനാഥപുരം മണ്ണെടുത്തുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹേഷിന്റെയും മഞ്ജുവിന്റെയും മകൾ ആതിരയ്ക്കാണ് കഴുത്തിൽ പൊള്ളലേറ്രത്. ആതിര ശിവഗിരി ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.30ഓടെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. അസഹ്യമായ ചൂടും ചൊറിച്ചിലും തലചുറ്റലും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാവ് സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് ആതിരയുടെ കഴുത്തിൽ പൊള്ളലേറ്റ വിവരം അറിഞ്ഞത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊള്ളലേറ്ര് ചുവന്നുതടിച്ച ഭാഗം പൊള്ളി അടരാൻ തുടങ്ങി. തുടർന്ന് കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.