ടൈംടേബിൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ. പേപ്പർ 4 കോൺസ്റ്റിറ്റിയൂഷണൽ ലോ ഏപ്രിൽ 4 നും പേപ്പർ 5 ഫാമിലി ലോ 9 നും നടത്തും.
ഏപ്രിൽ 9 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
ഇക്കഴിഞ്ഞ 25, 27 തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബി.എഫ്.എ ഇന്റഗ്രേറ്റഡ് ബിരുദ പരീക്ഷ യഥാക്രമം ഏപ്രിൽ 3, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ID) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 17 വരെ അപേക്ഷിക്കാം.
യോഗ രജിസ്ട്രേഷൻ
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ഏപ്രിൽ മാസത്തേയ്ക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫോം ജി.വി രാജ പവലിയനിലെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8921507832/0471 2306485