c-divakran

തിരുവനന്തപുരം : തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ കൈയിൽ 5000 രൂപയും ഭാര്യയുടെ കൈയിൽ 25000 രൂപയുമുണ്ട്. ഇന്നലെ ദിവാകരൻ സമർപ്പിച്ച നാമനിർദ്ദേശപത്രികയ്ക്കൊപ്പമാണ് സ്വത്ത് വിവരമുള്ളത്. കൂടാതെ അദ്ദേഹത്തിന് ടൊയോട്ട കാറും ഭാര്യയ്‌ക്ക് ഹോണ്ടസിറ്റി കാറുമുണ്ട്. ഒരു വീട് ഭാര്യയുടെ പേരിലുണ്ട്. സ്വന്തമായി രണ്ടിടങ്ങളിലായി പത്ത് സെന്റ് വസ്തുവുണ്ട്. ദിവാകരന്റെ പേരിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി 337891 രൂപയും ഭാര്യയുടെ പേരിൽ 534054 രൂപയുമുണ്ട്. സി. ദിവാകരന് പ്രഭാത് ബുക്‌സിൽ 2.80 ലക്ഷത്തിന്റെ ഒാഹരിയും ഭാര്യയ്‌ക്ക് എൽ.ഐ.സിയിൽ ഒരുലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്. സി. ദിവാകരന് 20.97 ലക്ഷത്തിന്റെയും ഭാര്യയുടെ പേരിൽ 25.59 ലക്ഷത്തിന്റെയും സമ്പാദ്യമാണുള്ളത്. ദിവാകരന് ഒരു പവന്റെ മോതിരവും ഭാര്യയ്‌ക്ക് 35 പവന്റെ ആഭരണങ്ങളുമുണ്ട്. പ്രഭാത് ബുക്‌സ് ചെയർമാൻ എന്ന നിലയിൽ അവിടെ 62 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയും, സ്വന്തമായി 5.18 ലക്ഷത്തിന്റെയും ഭാര്യയ്‌ക്ക് എട്ട് ലക്ഷത്തിന്റെയും വായ്‌പയുമുണ്ട്.