-election-

തിരുവനന്തപുരം : പ്രമുഖ സ്ഥാനാർത്ഥികളുൾപ്പെടെ ഇന്നലെ 29 പേർ വിവിധ മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ ഇന്നലെ വരെ പത്രിക നൽകിയവരുടെ എണ്ണം 52 ആയി. ഇടതുമുന്നണി സ്ഥാനാർത്ഥികളായ സി. ദിവാകരൻ (തിരുവനന്തപുരം), എ. സമ്പത്ത് (ആറ്റിങ്ങൽ), പി. രാജീവ് (എറാണാകുളം), ഇന്നസെന്റ് (ചാലക്കുടി), എ.എം. ആരിഫ് (ആലപ്പുഴ), പി.കെ. ബിജു (ആലത്തൂർ), പ്രദീപ്കുമാർ (കോഴിക്കോട്), പി.പി. സുനീർ (വയനാട്), പി. ജയരാജൻ (വടകര), പി.കെ. ശ്രീമതി (കണ്ണൂർ), സതീഷ് ചന്ദ്രൻ (കാസർകോട്), യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഷാനിമോൾ ഉസ്‌മാൻ (ആലപ്പുഴ), എം.കെ. രാഘവൻ (കോഴിക്കോട്), എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ (പത്തനംതിട്ട) എന്നിവരും ഇന്നലെ പത്രിക നൽകി.