pinarayi-vijayan

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരത തകർക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സമാപന സമ്മേളനം കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങും നടക്കുകയാണ്. ഇത് ജനാധിപത്യ,​ മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസ് പ്രചാകരനെ പോലെയാണ് പെരുമാറുന്നത്. താനിരിക്കുന്ന പദവി എന്താണെന്ന് പോലും അദ്ദേഹം മറന്നു പോയിരിക്കുന്നു. ഇപ്പോൾ രാജ്യത്തെ കാമ്പസുകളെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തിൽ കാമ്പസുകൾ കൂടുതൽ സർഗാത്മകമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു..

കല ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഒരു തരത്തിലുള്ള ആയുധമാണെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ശ്യാമിലി ശശികുമാർ അദ്ധ്യക്ഷയായി. വൈസ് ചാൻസലർ ഡോ.മഹാദേവൻ പിള്ള,​ സിൻഡിക്കേറ്റ് അംഗങ്ങളായ ലെനിൻ ലാൽ,​ ഹരികൃഷ്ണൻ,​ ഡി.എസ്.എസ് ഡയറക്ടർ സിദ്ദിഖ് റാബിയത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഭിജിത് ജെ.ജെ എന്നിവരും പങ്കെടുത്തു.