a-sampath

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എ.സമ്പത്തിെന്റ കൈവശമുള്ളത് 40000രൂപ. 25000 രൂപ വില വരുന്ന എട്ട് ഗ്രാം സ്വർണാഭരണവുമുണ്ട്. അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി 565807 രൂപയുടെ നിക്ഷേപം. രണ്ട് ലക്ഷം രൂപയുടെയും അമ്പതിനായിരം രൂപയുടെയും രണ്ട് ഇൻഷുറൻസ് പോളിസികളുമുണ്ട്. ഇതടക്കം 27,39,608 രൂപ വരുന്ന ജംഗമആസ്തിയാണ് സമ്പത്തിനുള്ളത്.
ഭാര്യയുടെ കൈവശമുള്ളത് 38000രൂപയാണ്. മൂന്ന് അക്കൗണ്ടുകളിലായി ഭാര്യക്ക് 972201രൂപയുടെ നിക്ഷേപം. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യഇൻഷുറൻസും ഒരു ലക്ഷംരൂപയുടെ ഇൻഷുറൻസുമുണ്ട്. 625000 രൂപ വിലവരുന്ന 200ഗ്രാം സ്വർണ്ണാഭരണങ്ങളുമുണ്ട്.
സമ്പത്തിന് മൂന്ന് ബാങ്കുകളിലായി 2248300 രൂപയൂടെ വായ്പയുണ്ട്.ഭാര്യയ്ക്ക് 1363033 രൂപയുടെ വാഹനവായ്പയും. കൃഷിഭൂമി, കാർഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ, പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ എന്നീ ഇനിങ്ങളിലായി സമ്പത്തിന് ആകെ 26475000 രൂപയുടെ ആസ്തിയുണ്ടെണും സത്യവാങ്മൂലത്തിലുണ്ട്.