revenue-

തിരുവനന്തപുരം: ബഡ്ജറ്റ് പ്രഖ്യാപനത്തിന് അനുസരിച്ച് സംസ്ഥാനത്തെ റവന്യു സേവന നിരക്ക് നാളെ മുതൽ അഞ്ച് ശതമാനം ഉയർത്തും.

തദ്ദേശസ്ഥാപനങ്ങളിലും മുനിസിപ്പൽ, നഗരസഭാ മേഖലകളിലുംജലസേചനം, കുടിവെള്ളവിതരണം, ഭൂമി പാട്ടം, പോക്കുവരവ്, റീസർവ്വേ,നിർമ്മാണാനുമതി, കല്ലുവെട്ട്, വൃക്ഷപാട്ടം, കൃഷി പാട്ടം തുടങ്ങിയ സേവനങ്ങൾക്ക് നിരക്ക് ഉയരും. ഇതിന്റെ ഉത്തരവ് ഇന്നലെ പുറത്തിറക്കി.

സേവന നികുതികൾ അഞ്ച് ശതമാനം കൂടും. പോക്കുവരവിന് 40 രൂപയാണ് കുറഞ്ഞ നിരക്ക്. ഇത് 45 രൂപയാകും. 790 രൂപയാണ് കൂടിയ നിരക്ക്. ഇത് 830 രൂപയാകും. റീസർവ്വേ, സർവ്വേ നിരക്ക് 240 രൂപയാണ്. ഇത് 255 ആകും. നിർമ്മാണാനുമതിക്ക് 55 രൂപ 60 രൂപയാകും. കല്ലുവെട്ട് , ചുണാമ്പ് കല്ലെടുക്കൽ തുടങ്ങിയ ഇടപാ‌ടുകൾക്ക് അനുമതിക്ക് 525 രൂപ 555 രൂപയാകും. വൃക്ഷ പാട്ട നിരക്ക് തെങ്ങിന്105 രൂപയായിരുന്നത് 115 രൂപയാകും.കമുക്, പ്ളാവ്, മാവ് തുടങ്ങിയ വിഭാഗങ്ങൾക്കും സമാനമായ മാറ്റമുണ്ടാകും. ഭൂമി കാർഷികപാട്ട നിരക്ക് 100 ഹെക്ടറിന് മുകളിൽ 1365 രൂപയാണ് ഹെക്ടറിന്. ഇത് 1435രൂപയാകും. ഭൂമി പാട്ട നിരക്ക് 5000 രൂപയോ, ഭൂമിയുടെ വിലയുടെ 2ശതമാനമോ ആണ് കുറഞ്ഞ നിരക്ക്. ഇത് അഞ്ച് ശതമാനം ഉയർത്തും.