sports-news-in-brief-
sports news in brief

ന്യൂഡൽഹി : ഇന്ത്യ-ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ കെ. ശ്രീകാന്ത് ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിഫൈനലിൽ ചൈനയുടെ ഹുവാംഗ് യു സിയാംഗിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിൽ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്.

ഒരു മണിക്കൂർ നാല് മിനിട്ട് നീണ്ട മത്സരത്തിൽ 16-21ന് ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് 21-14, 21-19 എന്ന സ്കോറിന് അടുത്ത രണ്ട് ഗെയിമുകൾ നേടി ഫൈനലിന് ടിക്കറ്റെടുക്കുകയായിരുന്നു.

ഫൈനലിൽ ലോക രണ്ടാം നമ്പർ ഡെൻമാർക്ക് താരം വിക്ടർ അക്സൽസെനാണ് ശ്രീകാന്തിന്റെ എതിരാളി. സെമിഫൈനലിൽ ഇന്ത്യൻ താരം പി. കാശ്യപിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോല്പിച്ചാണ് വിക്ടർ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. സ്കോർ : 21-11, 21-17.

സിന്ധു സെമിയിൽ വീണു

ന്യൂഡൽഹി : ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിന്റെ വനിതാ വിഭാഗം സെമിഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് തോൽവി. ലോക മൂന്നാം റാങ്കുകാരി ചൈനയുടെ ഹി ബിംഗ് ജിയാവോ 23-21, 21-18നാണ് രണ്ടാം റാങ്കുകാരിയായ സിന്ധുവിനെ തോൽപ്പിച്ചത്.

മയാമി ഓപ്പൺ

ഫെഡറർ ഫൈനലിൽ

മയാമി : മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറൽ മയാമി ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് ഫൈനലിലെത്തി. സെമിയിൽ ഡെനിസ് ഷാപോവലോവിനെ 6-2, 6-4നാണ് ഫെഡറർ കീഴടക്കിയത്. ഫെഡററുടെ ഫൈനലിലെ എതിരാളി ജോൺ ഇസ്നറാണ്. 2018ൽ ഇവിടെ കിരീടം നേടിയിരുന്ന ഇസ്നർ ഇത്തവണ സെമിയിൽ ഫെലിക്സ് ആൻ - ആലിയാസിമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്.

തുടർച്ചയായ രണ്ടാം എ.ടി.പി​ ഫൈനലാണ് ഫെഡറർ കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യൻ വെൽസ് ഓപ്പൺ ഫൈനലിൽ ഫെഡറർ തോറ്റിരുന്നു.

മരുന്നടി : ഒളിമ്പിക് മെഡൽ തിരികെവാങ്ങി

സൂറിച്ച് : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അസർബൈജാന്റെ വെയ്റ്റ് ലിഫ്റ്റിംഗ് താരം വലേന്റിൻ ഹ്രിസ്റ്റോവ് 2012 ലണ്ടൻ ഒളിമ്പിക്സിൽ നേടിയിരുന്ന വെങ്കല മെഡൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരികെ വാങ്ങി. മറ്റ് രണ്ട് കായിക താരങ്ങൾക്കെതിരെ കൂടി ഐ.ഒ.സി നടപടിയെടുത്തിട്ടുണ്ട്. 800 മീറ്ററിൽ മത്സരിച്ച ബെലറൂസിന്റെ അനിസ് അനനെങ്ക, വനിതാ ഡിസ്കസ്ത്രോയിലെ അലേന മതോഷ്ക എന്നിവരെയാണ് അയോഗ്യരാക്കിയത്. ലണ്ടൻ ഒളിമ്പിക്സിലെ 500ലേറെ സാമ്പിളുകളാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ 48പേരെ പിടികൂടിയിട്ടുണ്ട്.

ആസ്ട്രേലിയയ്ക്ക്

നാലാം വിജയം

ദുബായ് : പാകിസ്ഥാനെതിരായ അഞ്ച് മത്സര പരമ്പരയിലെ നാലാം ഏകദിനത്തിലും വിജയം ആസ്ട്രേലിയയ്ക്ക്. കഴിഞ്ഞ രാത്രി ദുബായ്‌യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 277/7 എന്ന സ്കോർ ഉയർത്തി. ഗ്ളെൻ മാക്സ്‌വെൽ 98 റൺസും കാരേയ് 55 റൺസും ഉസ്‌മാൻ ഖ്വാജ 62 റൺസും നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാന് 50 ഓവറിൽ 271/8 റൺസേ നേടാനേയായുള്ളു. ആബിദ് അലി (112), മുഹമ്മദ് റിസ്വാൻ (104) എന്നിവർ സെഞ്ച്വറി നേടിയെങ്കിലും ആറ് റൺസിന് തോൽക്കാനായിരുന്നു പാകിസ്ഥാന്റെ വിധി.

മി​നി​ ​റെ​സ്‌​ലിം​ഗ്
തൃ​ശൂ​ർ​ ​:​ ​സം​സ്ഥാ​ന​ ​മി​നി​ ​(​അ​ണ്ട​ർ​ 15​)​ ​ഫ്രീ​സ്റ്റൈ​ൽ​ ​റെ​സ്‌​ലിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഇ​ന്ന് ​തൃ​ശൂ​ർ​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.