തിരുവനന്തപുരം: കരിക്കകം അറപ്പുരവിളാകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഏപ്രിൽ 6ന് ആരംഭിക്കും. രാവിലെ 5ന് നടതുറക്കൽ, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.30ന് ഏകാംഗ നാരായണീയ യജ്ഞം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വെെകിട്ട് 5.30ന് തിരു ഉത്സവ മഹാസമ്മേളം ക്ഷേത്രം തന്ത്രി തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യും, ചടങ്ങിൽ റിട്ട.മുൻ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ എം.നന്ദകുമാറിനെ ആദരിക്കും, എ.ശശിധരൻ നായർ, വിജയകുമാരൻ നായർ, ചെങ്കൽ സുധാകരൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഹിമാസിജി, രാജ്കുമാർ, എം.ആർ ശശികുമാർ, കരിക്കകം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. രാത്രി 8.30ന് മുളവന ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. 7ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6ന് സായി ഭജന, 7ന് മ്യൂസിക്കൽ കൺസർട്ട് സംഗീതസന്ധ്യ, 8ന് തിരുവാതിരകളി, 9ന് നൃത്തസന്ധ്യാർച്ചന. 8ന് വെെകിട്ട് 6ന് ഭക്തിഗാനാലാപനം, 7ന് ഭക്തിഗാനാമൃതം, 8ന് തിരുവാതിരകളി, 8.40ന് നൃത്തസന്ധ്യ, 10ന് നാടകം 'ജീവിതത്തിന് ഒരു ആമുഖം'. 9ന് വെെകിട്ട് 5ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 7.30ന് ഗാനമേള. സമാപന ദിവസമായ 10ന് രാവിലെ 5.15ന് തിരുമുൽകാഴ്ച സമർപ്പണം, 7ന് കലശപൂജയും കലശാഭിഷേകവും, 8ന് നിറപറ വഴിപാട്, 9ന് പഞ്ചാരിമേളം, 9.30ന് പൊങ്കാല, 10.15ന് ഗാനമേള, ഉച്ചയ്ക്ക് 12.30ന് തിരുനാൾ സദ്യ, രാത്രി 7ന് നൃത്ത സന്ധ്യ, 9.30ന് സൂപ്പർഹിറ്റ് ഗാനമേള.