മൊഹാലി : മുംബയ് ഇന്ത്യൻസിന് എട്ട് വിക്കറ്റിന്റെ പട്ടട തീർത്ത് മൊഹാലിയിൽ പഞ്ചാബ് കിംഗ്സിന്റെ വിളയാട്ടം.
ഇന്നലെ നടന്ന ആദ്യ ഐ.പി.എൽ മത്സരത്തിലാണ് പഞ്ചാബ് കിംഗ്സ് ഇലവൻ മുംബയ്യെ മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 176/7 എന്ന സ്കോർ ഉയർത്തിയപ്പോൾ പഞ്ചാബ് എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കെ.എൽ. രാഹുലും (57 പന്തുകളിൽ 71, നോട്ടൗട്ട്, ആറ് ഫോർ, ഒരു സിക്സ്), 24 പന്തുകളിൽ 40 റൺസ് നേടിയ ക്രിസ് ഗെയ്ലും 21 പന്തുകളിൽ 43 റൺസ് നേടിയ മായാങ്ക് അഗർവാളും ചേർന്നാണ് പഞ്ചാബിന് ജയം നൽകിയത്.
ഗെയ്ലും രാഹുലും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് പഞ്ചാബിന്റെ ചേസിംഗിന് ആത്മവിശ്വാസം നൽകിയത്. ഇരുവരും ചേർന്ന് 44 പന്തുകളിൽ 53 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ ക്രുനാൽ പാണ്ഡ്യ ഗെയ്ലിനെ പുറത്താക്കിയശേഷമെത്തിയ മായാങ്ക് നാല് ഫോറും രണ്ട് സിക്സുമടക്കം കത്തിപ്പടർന്നതോടെ പഞ്ചാബിന് വിജയം എളുപ്പമായി. 14-ാം ഓവറിൽ 117/2 എന്ന നിലയിലാണ് മായാങ്ക് മടങ്ങിയത്. തുടർന്ന് ഡേവിഡ് മില്ലറെ (15 നോട്ടൗട്ട്) കൂട്ടുനിറുത്തി. രാഹുൽ ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ക്വിന്റൺ ഡി കോക്ക് (60), രോഹിത് ശർമ്മ (32), ഹാർദിക് പാണ്ഡ്യ (31) എന്നിവരുടെ പോരാട്ടമാണ് മുംബയ്യെ 176ലെത്തിച്ചത്.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ഇലവൻ മുംബയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഫോമിലുള്ള ക്വിന്റൺ ഡികോക്കും (60), നായകൻ രോഹിത് ശർമ്മയും (32) ചേർന്ന് മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. 18 പന്തുകളിൽ അഞ്ച് ബൗണ്ടറികൾ പറത്തിയ രോഹിതിനെ ആറാം ഓവറിൽ വിലോയൻ എൽ.ബി.ഡബ്ളിയുവിൽ കുരുക്കിയാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്നിറങ്ങിയ സൂര്യകുമാർ യാദവിന് (11) അധികനേരം പിടിച്ചുനിൽക്കാനായില്ല. സൂര്യകുമാറിനെ ഏഴാം ഓവറിൽ മുരുഗൻ അശ്വിൻ എൽ.ബിയിൽ കുരുക്കി തിരിച്ചയച്ചു.
പിന്നീട് യുവ്രാജും (22 പന്തുകളിൽ 18 റൺസ്) ഡികോക്കും ചേർന്ന് 58 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ഡികോക്കായിരുന്നു വേഗത്തിൽ റണ്ണെടുത്തത്. 39 പന്തുകൾ നേരിട്ട ഡികോക്ക് ആറ് ഫോറും രണ്ട് സിക്സും പറത്തി. 13-ാം ഓവറിൽ ടീം സ്കോർ : 120ൽ നിൽക്കെ ഡികോക്കിനെ ഷമി എൽ.ബിയിൽ കുരുക്കി മടക്കി. 15-ാം ഓവറിൽ യുവ്രാജ്സിംഗിനെ മുരുകൻ അശ്വിൻ തിരിച്ചയച്ചതോടെ മുംബയ് ഇന്ത്യൻസ് 126/4 എന്ന നിലയിലായി.
തുടർന്ന് ഹാർദിക് പാണ്ഡ്യ (19 പന്തുകളിൽ 31 റൺസ്, മൂന്ന് ഫോർ, ഒരു സിക്സ്) ആഞ്ഞടി ച്ചെങ്കിലും പൊള്ളാഡ് (7), ക്രുനാൽ പാണ്ഡ്യ (10) എന്നിവരെക്കൂടി മുംബയ്ക്ക് നഷ്ടമായി.
സ്കോർ ബോർഡ്
മുംബയ് ഇന്ത്യൻസ് ബാറ്റിംഗ് : രോഹിത് എൽ.ബി.ബി വിലോയൻ 32, ഡികോക്ക് എൽ.ബി.ബി ഷമി 60, സൂര്യകുമാർ എൽ.ബി, ബി മുരുകൻ അശ്വിൻ, പൊള്ളാഡ് സി മായാങ്ക് ബി.ടൈ 7,ഹാർദിക് പാണ്ഡ്യ സി മൻദീപ്, ബി ഷമി 31, ക്രുനാൽ പാണ്ഡ്യ സി മുരുകൻ, അശ്വിൻ ബി വിലോയൻ 10, മകക്ളെ നാഹൻ, നോട്ടൗട്ട് 0, മാർഖണ്ഡെ നോട്ടൗട്ട് 0, എക്സ്ട്രാസ് 7, ആകെ 20 ഓവറിൽ 176/7.
വിക്കറ്റ് വീഴ്ച : 1-51 (രോഹിത്), 2-62 (സൂര്യകുമാർ), 3-120 (ഡികോക്ക്), 4-126 (സൂര്യകുമാർ), 3-120 (ഡികോക്ക്), 4-126 (യുവ് രാജ് ), 5-146 (പൊള്ളാഡ്), 6-162 (ക്രുനാൽ), 7-175 (ഹാർദിക്)
ബൗളിംഗ് : രവിചന്ദ്രൻ, അശ്വിൻ 4-0-26-0, ഷമി 4-0-43-2, മിലോയൻ 4-0-40-2, ടൈ : 4-0-40-1, മുരുകൻൻ അശ്വിൻ : 4-025-2.
പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് : കെ.എൽ. രാഹുൽ നോട്ടൗട്ട് 71, ക്രിസ് ഗെയ്ൽ സി ഹാർദിക് ബി ക്രുനാൽ 40, മയാങ്ക് അഗർവാൾ സി ആൻഡ് ബി ക്രുനാൽ 43, മില്ലർ നോട്ടൗട്ട് 15, എക്സ്ട്രാസ് 8. ആകെ 18.4 ഓവറിൽ 177/2. വിക്കറ്റ് വീഴ്ച : 1-53 (ഗെയ്ൽ), 2-117 (മായാങ്ക്).
ബൗളിംഗ് : മക്ക്ളെനാഗൻ 4-0-35-0, മലിംഗ 3-0-24-0-0. ക്രുനാൽ 4-0-43-2,മാർഖണ്ഡെ 1-0-12-0.
സിക്സിൽ ഗെയ്ൽ 300
ന്യൂഡൽഹി : ഐ.പി.എല്ലിൽ 300 സിക്സുകൾ പറത്തുന്ന ആദ്യ ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ ചരിത്രം കുറിച്ചു. ഇന്നലെ മക്ക്ളെനാഗനെ സിക്സിന് പറത്തിയാണ് ഗെയ്ൽ നാഴികക്കല്ല് താണ്ടിയത്.
300 തികയ്ക്കാൻ രണ്ട് സിക്സുകൾ മതിയായിരുന്ന ഗെയ്ൽ ഇന്നലെ നാല് സിക്സുകളാണ് പറത്തിയത്.
192 സിക്സുകൾ നേടിയ എ.ബി.ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ ഗെയ്ലിന് പിന്നിലിലുള്ളത്.
ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ റെക്കാഡും ഗെയ്ലിനാണ്.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, സമനില പോയിന്റ് ക്രമത്തിൽ)
(ഇന്നലത്തെ രണ്ടാം മത്സരത്തിന് മുമ്പുള്ള നില)
കൊൽക്കത്ത 2-2-0-0-4
ചെന്നൈ 2-2-0-0-4
പഞ്ചാബ് 3-2-1-0-4
ഡൽഹി 2-1-1-0-2
ഹൈദരാബാദ് 2-1-1-0-2
മുംബയ് 3-1-2-0-2
ബാംഗ്ളൂർ 2-0-2-0-0
രാജസ്ഥാൻ 2-0-2-0-0
ഇന്നത്തെ മത്സരങ്ങൾ
ഹൈദരാബാദ്
Vs
ബാംഗ്ളൂർ
(വൈകിട്ട് 4 മുതൽ)
ചെന്നൈ
Vs
രാജസ്ഥാൻ
(രാത്രി 8 മുതൽ)