ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർലീഗ് ഫുട്ബാളിൽ ഇന്നലെ ഫുൾഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ഇന്നലെ ഫുൾഹാമിന്റെ തട്ടകമായ ക്രേവൻ കോട്ടേജിൽ ബെർനാഡോ സിൽവ, സെർജിയോ അഗ്യുറോ എന്നിവർ നേടിയ ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീം വിജയം കണ്ടത്. അഞ്ചാം മിനിട്ടിലായിരുന്നു സിൽവയുടെ ഗോൾ. 27-ാ ം മിനിട്ടിൽ അഗ്യുറോയും ഫുൾഹാമിന്റെ വലകുലുക്കി.
7
ഈ സീസണിൽ പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ ഏഴാം വിജയമാണിത്.
77
31 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി 77 പോയിന്റിലെത്തി. പട്ടികയിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്നത് ലിവർപൂളിനെ.
76
പോയിന്റാണ് 31 മത്സരങ്ങളിൽ നിന്ന് ലിവർപൂളിനുള്ളത്.