ak-antony

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി എ.കെ ആന്റണിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഏപ്രിൽ 7ന് കാസർകോട് നിന്നും തുടക്കമാകും. കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസർകോട് കല്യാട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും വിടുകൾ സന്ദർശിച്ചുകൊണ്ടാണ് ആന്റണി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിക്കുന്നത്. 13 ദിവസം കൊണ്ട് എല്ലാ ജില്ലകളിലും പര്യടനം നടത്തും. 8ന് കണ്ണൂർ, 9ന് വയനാട്, 10ന് കോഴിക്കോട്, 11ന് മലപ്പുറം, 12ന് പാലക്കാട്, 13ന് തൃശ്ശൂർ, 14ന് എറണാകുളം, ഇടുക്കി ജില്ലകളും, 15ന് കോട്ടയം, 16ന് ആലപ്പുഴ, 17ന് പത്തനംതിട്ട, 18ന് കൊല്ലം, 20ന് തിരുവനന്തപുരം ജില്ലയിലും പര്യടനം നടത്തും.