1

പൂവാർ: കരുംകുളം പുതിയതുറ മുടിപ്പുരത്തട്ട് വീട്ടിൽ വിജയന്റെ മകൻ സുജിത്ത് (27) കിണറ്റിൽ വീണ് മരിച്ചു.സുജിത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.കഴിഞ്ഞദിവസം രാത്രി 9.30 മണിയോടെയായിരുന്നു . കുടുംബ വഴക്കിനെതുടർന്നാണ് സംഭവമെന്ന് പൊലീസ് സംശയിക്കുന്നു.

വളരെ താഴ്ചയുള്ള കിണറ്റിൽ 40 അടിയോളം വെള്ളമുണ്ടായിരുന്നതിനാലും രാത്രിയായിരുന്നതിനാലും മൃതദേഹം പുറത്തെടുക്കാൻ ഫയർഫോഴ്സ് ഏറെ പ്രയാസപ്പെട്ടു . ഫയർഫോഴ്‌സ് പൂവാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻ ലാൽ നായകത്തിന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ രമേഷ്, ഫയർമാൻമാരായ ഹരി, ഷിജു, രതീഷ്, വൈശാഖ്, അനീഷ്, ഡ്രൈവർ ബാബു തുടങ്ങിയവരാണ് ബ്രീത്തിംഗ് അപ്പാരറ്റസ്റ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ബോഡി പുറത്തെടുത്തത്.അമ്മ: സുശീല. സഹോദരങ്ങൾ: വിജി, വിഷ്ണു, വീണ, ദേവിക.

ഫോട്ടോ: കിണറ്റിൽ വീണ് മരിച്ച സുജിത്ത്.