വിഴിഞ്ഞം: മുല്ലൂർ പനവിള ഗവ.യു.പി സ്കൂൾ വാർഷികം പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എൻ. അജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൊഴിമുത്തുകൾ എന്ന കൈയെഴുത്ത് മാസിക പ്രകാശനം നടന്നു. ഹെഡ്മാസ്റ്റർ ഡി.ജെ. സാം, വാർഡ് കൗൺസിലർ ഓമന, ചാക്കോ പോൾ, അനിൽ ബാലകൃഷ്ണൻ, വയൽക്കര ശശിധരൻ, വി. രാജാമണി, തോട്ടം പ്രഭാകരൻ, തുളസി ഭായി, എൽ. ശ്രീകുമാരൻ, എസ്. ലിജു, ബി.എൽ. ലിനിമോൾ, എസ്.ടി. ശിവകുമാർ, കുമാരി രഞ്ജിനി എന്നിവർ പങ്കെടുത്തു.