പാറശാല : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടുനിന്ന വിദ്യാർത്ഥി അമരവിള കീഴ്കൊല്ല പുന്നശേ രി വീട്ടിൽ പുഷ്പാകരൻ - സുനിത ദമ്പതികളുടെ മകൻ അഭിനേഷ് (16) കുഴഞ്ഞുവീണ് മരിച്ചു . സഹോദരനുമായി കളിച്ചതിനുശേഷം കുഴഞ്ഞു വീഴുകയായിരുന്നു. അപസ്മാര രോഗിയാണ്. ഉടനെ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധനുവച്ചപുരം എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു .