പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര താലൂക്കിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളിൽ ഒന്നാംസ്ഥാനം നേടിയ സ്‌കൂളിനുള്ള ' മഹേശ്വരം കലാസന്ധ്യാ പുരസ്‌കാരം - 2019 ' കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സ്‌കൂളിന് മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സ്വരസ്വതി, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ എന്നിവർ സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഭക്തജനങ്ങളും വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും പങ്കെടുത്തു.