ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വാറ്റ് ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഒാൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ഒാരോ ഗോൾ വീതമാണ് ആതിഥേയർ നേടിയത്. 28-ാം മിനിട്ടിൽ മാർക്കസ് റാഷ് ഫോഡും 72-ാം മിനിട്ടിൽ അന്തോണി മാർഷലുമാണ് സ്കോർ ചെയ്തത്.
അവസാന മിനിട്ടിൽ ഡൗക്കോറാണ് വാറ്റ് ഫോർഡിന്റെ ആശ്വാസഗോൾ നേടിയത്.
ഇൗ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 31 മത്സരങ്ങളിൽനിന്ന് 61 പോയിന്റായി. നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ ഇപ്പോൾ. മൂന്നാംസ്ഥാനത്തുള്ള ടോട്ടൻഹാമിന് 30 കളികളിൽനിന്ന് 61 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ആഴ്സനലിന് 60 പോയിന്റുമുണ്ട്.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ 2-0 ത്തിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ലിവർപൂളിനെ മറികടന്ന് ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി എ.എഫ്.സി ബേൺമൗത്തിനെയും, ബേൺലി വോൾവർ ഹാംപ്ടണിനെയും ക്രിസ്റ്റൽ പാലസ്
ഹഡേഴ്സ് ഫീൽഡ് ടൗണിനെയും, എവർട്ടൺ വെസ്റ്റ് ഹാമിനെയും 2-0 എന്ന മാർജിനിൽ തോൽപ്പിച്ചിരുന്നു.
2-0
ശനിയാഴ്ച രാത്രി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽനടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും മത്സരഫലം 2-0 ആയിരുന്നു.
ഹഡേഴ്സ് ഫീൽഡ്
തരം താഴ്ത്തപ്പെട്ടു
കഴിഞ്ഞ രാത്രി ക്രിസ്റ്റൽ പാലസിനോട് തോറ്റതോടെ
ഹഡേഴ്സ് ഫീൽഡ് ടൗൺ പ്രിമിയർ ലീഗിൽനിന്ന് തരം താഴ്ത്തപ്പെു. ഇൗ സീസണിൽ 32 മത്സരങ്ങളിൽ മൂന്നെണ്ണംമാത്രം ജയിക്കാനായ ഹഡേഴ്സ് 14 പോയിന്റുമായി 20-ം സ്ഥാനത്താണ്. 24 തോൽവികളാണ് ക്ളബ് ഇതുവരെ വഴങ്ങിയത്.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് 2-വാറ്റ്ഫോർഡ് 1
ലെസ്റ്റർ സിറ്റി 2-ബേൺ മൗത്ത് 0
ക്രിസ്റ്റൽ പാലസ് 2-ഹഡേഴ്സ് ഫീൽഡ് 0
എവർട്ടൺ 2-വെസ്റ്റ് ഹാം 0
ബേൺലി 2- വോൾവർ 0
പോയിന്റ് നില
(ടീം, കളി, പോയിന്റ് ക്രമത്തിൽ)
മാഞ്ചസ്റ്റർ സിറ്റി 31-77
ലിവർപൂൾ 31-76
ടോട്ടൻ ഹാം 30-61
മാഞ്ചസ്റ്റർ യുണൈറ്റഡ് 31-61
ആഴ്സനൽ 30-60