ipl-sunrisers-banglore-lo
ipl sunrisers banglore lost

ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിന്റെ രണ്ട് സെഞ്ച്വറി സൂര്യൻമാരുടെ പൊള്ളലേറ്റ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മുഹമ്മദ് നബിയും ചേർന്ന് ഇന്നലെ ചുട്ടുകരിച്ചു.

ഇന്നലെ വൈകിട്ട് രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ കത്തിജ്വലിച്ച സൺറൈസേഴ്സ് ഒാപ്പണർമാരായ ജോണി ബെയർസ്റ്റോയും (114), ഡേവിഡ് വാർണറും (100 നോട്ടൗട്ട്) ചേർന്ന് ടീമിനെ 231/2 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. മറുപടിക്കിറങ്ങിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 19.5 ഒാവറിൽ 113 റൺസിന് ആൾ ഒൗട്ടായി. ഒരുഘട്ടത്തിൽ 35/6 എന്ന നിലയിലായിരുന്ന ബാംഗ്ളൂരിനെ കോളിൻ ഡി ഗ്രാൻഡ് ഹോം (39), ഐ.പി. എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി അരങ്ങേറിയ പരസ്റേ ബർഡൻ )19), ഉമേഷ് യാദവ് (14) എന്നിവർ ചേർന്നാണ് 100 കടത്തിയത്.

നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയും 35 ഒാവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശർമ്മയും ചേർന്നാണ് ബാംഗ്ളൂരിനെ ആൾ ഒൗട്ടാക്കിയത്. മൂന്നുപേരാണ് കൊഹ്‌ലിയുടെ ടീമിൽ റൺ ഒൗട്ടായത്. പാർത്ഥിവ് പട്ടേൽ (11), ഹെട്‌മേയർ (9), എ.ബി ഡിവില്ലിയേഴ്സ് (1), ശിവം ഭുബെ (5) എന്നിവരെയാണ് നബി പുറത്താക്കിയത്. കൊഹ്‌ലി (3), റേബർമാൻ (19) ചഹൽ (1) എന്നിവരുടെ വിക്കറ്റാണ് സന്ദീപ് ശർമ്മയ്ക്ക് ലഭിച്ചത്.

231/2

സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് പടുത്തുയർത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഉയർന്ന സ്കോറുമാണിത്. സൺറൈസേഴ്സിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ.

118

ഇൗ സീസണിലെ റൺമാർജിനിലെ ഏറ്റവും ഉയർന്ന വിജയമാണ് ഇന്നലെ സൺറൈസേഴ്സ് നേടിയത്.

185

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒാപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്നലെ ഡേവിഡ് വാർണറും ജോണി ബെയർ സ്റ്റോയും നേടിയത്. 98 പന്തുകളിൽ നിന്നാണ് ഇവർ 185 റൺസ് കുറിച്ചെടുത്തത്.

2017 ൽ ഗുജറാത്ത് ലയൺസിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വേണ്ടി ഗൗതം ഗംഭീറും ക്രിസ്‌ലിംഗും ചേർന്ന് നേടിയ 184 റൺസിന്റെ റെക്കാഡാണ് ഇന്നലെ വാർണർ ബെയർസ്റ്റോ സഖ്യം മറികടന്നത്.

3

ഐ.പി.എല്ലിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 100 റൺസിലേറെ കൂട്ടിച്ചേർക്കുന്ന ആദ്യ സഖ്യമാണ് വാർണറും ബെയർ സ്റ്റോയും.

118-Vs കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

110-Vs രാജസ്ഥാൻ റോയൽസ്

185-Vs ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്

3

ഇത് രണ്ടാം തവണയാണ് ഐ.പി.എല്ലിൽ രണ്ട് ഒാപ്പണർമാരും സെഞ്ച്വറി നേടുന്നത്. 2016 ൽ ഗുജറാത്ത് ലയൺസിനെതിരെ ബാംഗ്ളൂരിന് വേണ്ടി വിരാട് കൊഹ്‌ലിയും എ.ബി. ഡിവില്ലിയേഴ്സും സെഞ്ച്വറി നേടിയിരുന്നു.

ബെയർ സ്റ്റോ

114 റൺസ്

56 പന്തുകൾ

12 ബൗണ്ടറികൾ

7 സിക്സുകൾ

ഡേവിഡ് വാർണർ

100 റൺസ്

55 പന്തുകൾ

5 ഫോറുകൾ

5 സിക്സുകൾ

4

ഐ.പി.എല്ലിൽ ഡേവിഡ് വാർണറുടെ നാലാം സെഞ്ച്വറിയാണിത്. 2010 ൽ ഡൽഹി ഡെയർ ഡെവിൾസിനുവേണ്ട്ര കൊൽക്കത്തയ്ക്കെതിരെയായിരുന്നു ആദ്യ സെഞ്ച്വറി (107 ഡിഗ്രി) 2012 ലും ഡൽഹിക്കുവേണ്ടി സെഞ്ച്വറി (109 ഡിഗ്രി) നേടി. 2017 ൽഹൈദരാബാദിനുവേണ്ടി കൊൽക്കത്തയ്ക്കെതിരെ മൂന്നാം സെഞ്ച്വറി (126).

മാൻ ഒഫ് ദ മാച്ച് ജോണി ബെർ സ്റ്റോ.